റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഡ്രഗ്‌സ് വേണ്ട ലൈഫ് മതി' എന്ന ആശയവുമായി ലഹരി വിരുദ്ധ കാമ്പയിനുകള്‍ക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാന്‍ സഹായി മീന ക്യാന്‍വാസില്‍ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി.
ചടങ്ങില്‍ ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
നമ്മുടെ നാടിനെ അരാജകത്തിലേക്ക് കൊണ്ട് പോകുന്ന ലഹരിയെന്ന മഹാ ദുരന്തത്തില്‍ നിന്നും നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുക എന്ന ഭൗത്യവുമായി പ്രവാസികളായ നമുക്കും പലതും ചെയ്യാന്‍ സാധിക്കുമെന്നും, അതിന്റെ ഭാഗമായി വിത്യസ്ത ആശയങ്ങളുമായി റിയാദ് ഒഐസിസി മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണന്നും, ഇതിനായി പൊതു സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ആവശ്യപ്പെട്ടു.
ചടങ്ങില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കാളികളായി. റിയാദ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാന്‍ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്‌റഫ്, പുഷ്പരാജ് ( ഇന്ത്യന്‍ എംബസി ) ഡോ: കെ ആര്‍ ജയചന്ദ്രന്‍ (വിദ്യാഭ്യാസ വിദഗ്ധന്‍), സംഗീത അനൂപ് (ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍), സുധീര്‍ കുമ്മിള്‍ (നവോദയ), നാസര്‍ കാരക്കുന്ന് (കേളി ), ജോസഫ് അതിരുങ്കല്‍ (എഴുത്തുകാരന്‍ ), നിബു വര്‍ഗീസ് (റിഫ), മൈമൂന ടീച്ചര്‍ (ഇന്ത്യന്‍ എംബസി സ്‌കൂള്‍ ), ഡേവിഡ് ലുക്ക്, ഒഐസിസി ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂര്‍, നൗഷാദ് കറ്റാനം, അസ്‌ക്കര്‍ കണ്ണൂര്‍,റഹ്‌മാന്‍ മുനമ്പത്ത്, ഷാജി സോന, അഡ്വ.എല്‍ കെ അജിത്ത്, സലീം അര്‍ത്തിയില്‍, മാള മുഹിയിദ്ധീന്‍ ഹാജി, ഷഫീഖ് കിനാലൂര്‍, മൃദുല വിനീഷ് തുടങ്ങിയവര്‍ സന്നിഹിതായി.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായങ്കുളം, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്‌മാന്‍, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍ അടക്കം വിവിധ ജില്ല പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News