l o a d i n g

ഗൾഫ്

കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത് -മുനവ്വറലി ശിഹാബ് തങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2025

റിയാദ്. സാമൂഹ്യ സാംസ്‌കാരിക കാരുണ്യ രംഗത്ത് കെഎംസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

ഷിഫയിലെ ഖസര്‍ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വ്യാപാരികള്‍ ഉള്‍പ്പടെ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുമുള്ള ആറായിരത്തോളം പേര്‍ പങ്കെടുത്തു.

പ്രവാസ ലോകത്തും നാട്ടിലും ഏത് നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും അതിന്റെയെല്ലാം ഊര്‍ജ്ജം കെഎംസിസിയാണ്. വിശ്വാസികളെ സംബന്ധിച്ചോളം പരിശുദ്ധ റമദാന്‍ വീണ്ടു വിചാരത്തിന്റെയും പുനരാലോചാനയുടെയും സമയമാണ്. സ്‌നേഹവും സൗഹാര്‍ദ്ധവും ഊട്ടിയുറപ്പിക്കുവാന്‍ കെഎംസിസി ഘടകങ്ങള്‍ നടത്തുന്ന ജനകീയ ഇഫ്ത്താറുകള്‍ ശ്രദ്ധേയമാണ്. പുതിയ തലമുറയെ ഇല്ലാതാക്കുന്ന ലഹരിയുടെ വ്യാപനം ഇല്ലായ്മ ചെയ്യാന്‍ എല്ലാവരുടെയും കൂട്ടമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ് കെഎംസിസി പ്രസിഡന്റ് ഡോ അന്‍വര്‍ അമീന്‍ ചേലാട്ട് മുഖ്യാഥിതിയായിരുന്നു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ മാതൃ കയാണെന്ന് അദ്ദേഹം പറഞ്ഞു. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുത്ത ഡോ. അന്‍വര്‍ അമീനുള്ള ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി.

പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് പ്രഫസര്‍ ളയാഉദ്ധീന്‍ ഫൈസി റമദാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എസ് കെ നായക്, വെല്‍ഫെയര്‍ വിംഗ് സെക്കന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍, കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീന്‍ കുട്ടി, മൊയ്തീന്‍ കുട്ടി പൊന്മള, യു പി മുസ്തഫ, സത്താര്‍ താമരത്ത്, ബഷീര്‍ ഫൈസി ചുങ്കത്തറ, അഡ്വ. ജലീല്‍, സുരേന്ദ്രന്‍ കേളി, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നന്ദിയും പറഞ്ഞു.

അഹമ്മദ് കോയ സിറ്റി ഫ്ളവര്‍, അലി എ ജി സി, അബൂബക്കര്‍ ബ്ലാത്തൂര്‍, സാനിന്‍ വസീം ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്, മുഷ്ത്താഖ് അല്‍ റയാന്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു. ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ ഫാറൂഖ്, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സിറാജ് മേടപ്പില്‍, നജീബ് നല്ലാംങ്കണ്ടി, ജലീല്‍ തിരൂര്‍, മാമുക്കോയ തറമ്മല്‍, നാസര്‍ മാങ്കാവ്, അഷ്റഫ് കല്പകഞ്ചേരി, ഷമീര്‍ പറമ്പത്ത്, പി സി മജീദ്, ഷംസു പെരുമ്പട്ട, ജസീല മൂസ, ഹസ്ബിന നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026