ജിദ്ദ; ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കോഴിക്കോടന്‍ പെരുമ വിളിച്ചറിയിച്ച സംഗമമായി കോഴിക്കോട് ജില്ലാ ഫോറത്തിന്റെ ഇഫ്താര്‍ പരിപാടി. ഖാലിദ്ബിനു വലീദ് സ്ട്രീറ്റില്‍ എലഗന്റ് പാര്‍ക്കിലെ മനോഹരവും വിശാലവുമായ പുല്‍ത്തകിടിയില്‍ കുടുംബങ്ങളും കുട്ടികളും സന്ദര്‍ശനത്തിനായി നാട്ടില്‍ നിന്നെത്തിയവരും മുതിര്‍ന്നവരുമൊക്കെ പങ്കെടുത്ത ചടങ്ങ് പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടാനും പഴയ പരിചയം പുതുക്കലിനുമുള്ള വേദിയായി മാറി.
പ്രസിഡണ്ട് ഹിഫ്സുറഹ്‌മാന്റെ അധ്യക്ഷതയില്‍ നടന്ന ഔപചാരിക ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി, അബീര്‍ ഗ്രൂപ്പ് പ്രതിനിധി കുഞ്ഞാലന്‍ തുടങ്ങിയവര്‍ ആശംസകളറിയിച്ചു, ലത്തീഫ് കൊടുവള്ളി, യൂസുഫ് ഹാജി, സുബൈര്‍ വാണിമേല്‍, മന്‍സൂര്‍ ഫറോക്ക്, റിയാസ് കള്ളിയത്ത്, അഡ്വ.ഷംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഷ്റഫ് അല്‍ഹറബി, സാലിഹ് കാവോട്ട്, ശമര്‍ജാന്‍ കെപി, അബ്ദുറഹിമാന്‍ മാവൂര്‍, അംജദ് കോടമ്പുഴ, മൂസക്കോയ ബാലുശ്ശേരി, ജ്യോതി ബാബുകുമാര്‍, അര്‍ഷാദ് ഫറോക്ക്, അനീസ് യൂസുഫ്, അഫ്ഫാന്‍ റഹ്‌മാന്‍, ആഷിഖ് മുഹമ്മദ്, നിസാര്‍ മടവൂര്‍, ഹാരിസ് അബ്ദുസ്സലാം, ശ്രീത പിഷാരിക്കാവ്, മുഹമ്മദലി നാദാപുരം, മുനീര്‍ പേരോട്, ഷംസി ചോയിമുക്ക്, ജമാല്‍ കുറ്റിച്ചിറ, സിനാന്‍ സിബിവി കുണ്ടുങ്ങല്‍, ഇക്കു ഇക്ബാല്‍, നിസ്വര്‍ ഹസന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ വഹാബ് സ്വാഗതവും ടികെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
Related News