ജിദ്ദ: തിരൂരങ്ങാടി മുനിസിപ്പല്‍ കെഎംസിസി കമ്മറ്റി ഇഫ്താര്‍ സംഗമം വേള്‍ഡ് കെഎംസിസി പ്രസിഡണ്ടും തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാനും സൗദി കെഎംസിസി മുഖ്യരക്ഷാധികാരിയുമായ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നമ്മുടെ സമൂഹത്തെ, നമ്മുടെ യുവതയെ, നമ്മുടെ സംസ്‌കൃതിയെ വേരോടെ നശിപ്പിക്കുന്ന ലഹരിക്കും ലഹരി മാഫിയക്കും എതിരെ ജാഗ്രതയോടെ നമുക്ക് ഉണര്‍ന്നിരിക്കണമെന്നും ഒരുമിച്ച് കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും
നാളത്തെ പൗരന്‍മാരാവേണ്ട വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരി മനസ്സിലാക്കാന്‍ ശ്രമിക്കുക, അത് എന്റെ ജീവിതമാണ് എന്റെ കുടുംബമാണ്, എന്റെ മതമാണ്, എന്റെ സമൂഹമാണ് എന്റെ ലഹരി എന്ന ആശയം ജീവിതത്തില്‍ പകര്‍ത്തി ലഹരി മുക്ത ദേശത്തിനായി എല്ലാവരും ശ്രമിക്കണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
റമദാന്‍ മാസത്തില്‍ നടക്കുന്ന സി എച്ച് സെന്റര്‍, പ്രവാസി മെഡിക്കല്‍ സെല്‍, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ തുടങ്ങിയ റിലീഫ് പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ എം സിസി ജിദ്ദാ സെന്റ്രല്‍ കമ്മിറ്റി ജനറല്‍ സെക്രടറി വി പി മുസ്തഫ സദസ്സിനെ ഓര്‍മ്മപ്പെടുത്തി. മലപ്പുറം ജില്ലാ കെ എംസിസിയുടെ സുരക്ഷാ പദ്ധതിയെ കുറിച്ചും സോളാര്‍ കണക്ഷന്‍ പദ്ധതിയെ കുറിച്ചും സീതി കൊളക്കാടന്‍ വിശദീകരിച്ചു.
യോഗത്തില്‍ വേള്‍ഡ് കെഎംസിസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ പി മുഹമ്മദ് കുട്ടി സാഹിബിനെ തിരൂരങ്ങാടി മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് അബ്ദുറഊഫ് എംപി ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഇസ്ലാഹി സെന്റര്‍ പ്രതിനിധി ശിഹാബ് സലഫി എടക്കര ഉല്‍ബോധന പ്രസംഗം നടത്തി. കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷമീം തപ്പി ലഹരി വിരുദ്ധ പ്രതിജ്ഞ വാക്യങ്ങള്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജില്ലാ മണ്ഡലം നേതാക്കളായ സീതി കൊളക്കാടന്‍, സുഹൈല്‍ പി കെ, ജാഫര്‍ വെന്നിയൂര്‍, നാസര്‍ മമ്പുറം, റഷീദ് കോഴിക്കോടന്‍, മുനീര്‍ പോക്കാട്ട്, അബ്ദ്ദുസമദ് പൊറ്റയില്‍, സുഹൈല്‍ എം സി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. റാഫി തെന്നല, മുനീര്‍ താപ്പില്‍, മുഹമ്മദ് സമീര്‍ പെരുമണ്ണ, ശാക്കിര്‍ പെരുമണ്ണ, ഉമര്‍ അലി പിടി, മുജീബ് എടരിക്കോട്, മുജീബ് എ സി, ഗഫൂര്‍ പൂങ്ങാടന്‍, മുഹമ്മദലി കുന്നുമ്മല്‍, ഇസ്മായില്‍ കൊളക്കാടന്‍, അബ്ദുസമദ് വരമ്പനാലുങ്ങല്‍, ഷെഫീഖ് വടക്കേത്തല, ഗഫൂര്‍ ഗുലയില്‍ പോളി ക്ലിനിക് ജാഫര്‍ കക്കാട്, ഗഫൂര്‍ കെ കെ, അദ്‌നാന്‍ പന്താരങ്ങാടി, നജീബ് കാരാട്ട്, അബ്ദുല്ല പൂങ്ങാടന്‍ എന്നിവരും വനിതാ അംഗങ്ങളും യോഗം നിയന്ത്രിച്ചു
അബ്ദുസമദ് കടവത്തിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് എം പി അബ്ദുറഊഫ് അധ്യക്ഷത വഹിച്ചു. പി എം എ ബാവ സ്വാഗതവും അഷ്‌റഫ് ചുള്ളിപ്പാറ നന്ദിയും പറഞ്ഞു.
Related News