l o a d i n g

ഗൾഫ്

സൗദി എംബസിയുടെ സഹകരണത്തോടെ മലപ്പുറത്ത് റമദാന്‍ പഠന സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2025

കല്‍പകഞ്ചേരി.: മാനവ സമൂഹത്തെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വിശുദ്ധ വേദ ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഇന്ത്യയിലെ സൗദി എംബസിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയിലെ കുറുക്കോള്‍ എമറാള്‍ഡ് പാലസില്‍ സംഘടിപ്പിച്ച റമദാന്‍ പഠന സംഗമം അഭിപ്രായപ്പെട്ടു. ചിന്തിക്കുവാനും, നന്മയിലധിഷ്ഠിതമായ ജീവിതം നയിക്കാനുമാണ് ഖുര്‍ആന്‍ നല്‍കുന്ന അധ്യാപനങ്ങള്‍. വിശ്വാസ വിമലീകരണം, സാമ്പത്തിക വിശുദ്ധിയും നേടിയെടുക്കാന്‍ സാധിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയാണ്. തിന്മകള്‍ക്കെതിരെ നിലക്കൊള്ളുവാനും, പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്നു എന്നതും വിശുദ്ധ ഖുര്‍ആനിന്റെ സവിശേഷതയാണെന്നും റമദാന്‍ സംഗമം അഭിപ്രായപ്പെട്ടു.

ലഹരിയും അക്രമവാസനയും വര്‍ഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്തണം. കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അതിരു കവിഞ്ഞ അവകാശവാദങ്ങളും സ്വതന്ത്ര ചിന്തയും പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നും സംഗമം വിലയിരുത്തി.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പണ്ഡിത സഭ ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി അധ്യക്ഷത വഹിച്ചു. ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹംസ മദീനീ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, വിസ്ഡം ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കല്‍, സലീം വളവന്നൂര്‍, അബ്ദുറഹിമാന്‍ അടിയാട്ടില്‍, മുജീബ് മദനി ഒട്ടുമ്മല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, ഹാരിസ് പന്താവൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആളുകള്‍ക്ക് ഇഫ്താര്‍ സംഗമത്തില്‍ പങ്കാളികളായി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026