ജിദ്ദ: അല്‍സഫ ഏരിയ കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു ഏരിയയിലെ 400 അധികം ആളുകള്‍ സംഗമിച്ച ഇഫ്താര്‍ പരിപാടിയില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു, ഏരിയാ പ്രസിഡണ്ട് നസീര്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഇസി അഷ്‌റഫ് ജില്ലാ കെഎംസിസിയുടെ സുരക്ഷയെക്കുറിച്ചു വിശദമായി സംസാരിച്ചു. ഏരിയ ജനറല്‍ സെക്രട്ടറി സമീര്‍ ആമയൂര്‍ സ്വാഗതവും ട്രഷറര്‍ ഷംസു കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
Related News