l o a d i n g

ഗൾഫ്

റമദാനിന്റെ സ്‌നേഹ സന്ദേശവുമായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിദിന സമൂഹ നോമ്പുതുറ

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
March 19, 2025

റിയാദ്: ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും റിയാദ് ഇന്ത്യന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമൂഹ നോമ്പ്തുറ ബത്ഹയിലും, പരിസരപ്രദേശത്തുമുള്ള ഏറ്റവും സാധാരണക്കാരായ മലയാളികളെ ചേര്‍ത്തുപിടിച്ച് കൊണ്ടും, സംഘാടന മികവുകൊണ്ടും ശ്രദ്ധേയമാകുന്നു. റമദാനിന്റെ സ്‌നേഹ സന്ദേശമായ സഹജീവി സ്‌നേഹം വിളിച്ചോതി ആയിരത്തിനടുത്ത് ആളുകള്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ ഇസ്ലാഹി സെന്റര്‍ റമദാനിലെ എല്ലാ ദിനങ്ങളിലും ജനകീയ ഇഫ്താര്‍ സംഘടിപ്പിക്കുന്നു.

ബത്ഹയിലെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമൂഹ നോമ്പുതുറയില്‍ വിവിധ തുറയില്‍പ്പെട്ട സാധാരണക്കാരായ ആയിരത്തിനടുത്ത് ആളുകള്‍ ദിനേന പങ്കെടുക്കുന്നുണ്ട്. നാല്പതോളം ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരായി നോമ്പ് തുറക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു. ഇസ്ലാഹി സെന്ററിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ ആദ്യം എത്തുന്ന 300 ഓളം ആളുകള്‍ക്ക് ദിനേന ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അതിനുശേഷം വരുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റായും നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നു. ബത്ഹ ദഅ്വ&അവൈര്‍നസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും ജനകീയ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്.

ദിനേനെ നോമ്പുതുറക്കത്തുന്ന പ്രവാസികള്‍ക്ക് വിജ്ഞാന ക്ലാസുകളും, മത്സരങ്ങള്‍ സംഘടിപ്പിച്ചു സമ്മാനങ്ങളും നല്‍കുന്നു. ഇസ്ലാമിക ലഘുലേഖകളും, പാഠപുസ്തകങ്ങളും സൗജന്യമായി ഇഫ്താറില്‍ വിതരണം ചെയ്യുന്നു. ഇഫ്താറില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പൂര്‍ണ്ണമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സാധിച്ചുവെന്നും, കൂടുതല്‍ മലയാളികള്‍ക്കിടയിലേക്ക് റമദാനിന്റെ സ്‌നേഹ സന്ദേശം എത്തിക്കുവാന്‍ സമൂഹം നോമ്പുതുറക്ക് സാധിച്ചുവെന്നും ജി.സി.സി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും, ഇഫ്താര്‍ ചെയര്‍മാനുമായ മുഹമ്മദ് സുല്‍ഫിക്കര്‍, ഇഫ്താര്‍ കണ്‍വീനര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ പറഞ്ഞു.

ഇഫ്താറില്‍ പങ്കെടുത്തവര്‍ക്ക് ഇസ്ലാമിക വൈജ്ഞാനിക അറിവുകള്‍ പകര്‍ന്നു നല്‍കുവാന്‍ സാധിച്ചു എന്ന് ദഅവ കണ്‍വീനര്‍ അബ്ദുസ്സലാം ബുസ്താനി, ബത്ഹ ദഅ്വ & അവൈര്‍നസ് സൊസൈറ്റി മലയാളവിഭാഗം മേധാവി മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവര്‍ അറിയിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും, തെരഞ്ഞെടുത്ത ജനറല്‍ബോഡി അംഗങ്ങളും സമൂഹ നോമ്പ് തുറക്ക് നേതൃത്വം നല്‍കുന്നു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026