l o a d i n g

ഗൾഫ്

ലഹരിക്കെതിരെ 'സീറോ സഹിഷ്ണുത നയം' നടപ്പാക്കണം - റിസ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 19, 2025

റിയാദ്: കേരളത്തിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തില്‍, ലഹരി നിര്‍മാണം, സംഭരണം, വിതരണം ഇവ നടത്തുന്നവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ 'സീറോ സഹിഷ്ണുത നയം (Zero Tolerance Policy) നടപ്പിലാണാമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി-റിസ കേരള മുഖമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ക്കും നിവേദനം നല്‍കി.

റിയാദ് കേന്ദ്രീകരിച്ച് സൗദിഅറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012-ല്‍ തുടക്കം കുറിക്കുകയും ഇപ്പോള്‍ യുഎന്‍ഒ ഡിസി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം ആസ്ഥാനമായുള്ള പബ്ലിക് ചാരിറ്റബിള്‍ട്രസ്റ്റ് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് റിയാദ് ഇനിഷിയേറ്റിവ് എഗനൈസ്ഡ് സബ്സ്റ്റന്‍സ് അബ്യുസ് കാമ്പയിന്‍-റിസ.

2012 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ അറിവിലും നിരീക്ഷണത്തിലും ഉരുത്തിരിഞ്ഞതും സംസ്ഥാനതലത്തിലും, പൊതുസാമൂഹത്തിലും, വിദ്യാഭാസ സ്ഥാപനങ്ങളിലും അടിയന്തിരമായി സ്വീകരിക്കേണ്ടതുമായ ശാസ്ത്രീയവും പ്രായോഗികവുമായ 16 നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റിസയുടെ നിവേദനം.

വിമുക്തി മിഷന്റെ ഭാഗമായ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏകോപിച്ച് ലഹരിവ്യാപനം തടയുവാനുള്ള വ്യക്തമായ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുക, ലഹരിവസ്തുക്കളുടെ നിര്‍മാണ-വിതരണ-ഉപഭോഗശൃംഖല തകര്‍ക്കുവാനുള്ള ശക്തമായ നിരീക്ഷണ-പ്രതിരോധസംവിധാനം ഉണ്ടാക്കുക, , തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ കള്ളക്കടത്ത് നടക്കുന്ന എല്ലാ അതിര്‍ത്തികളിലും വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും കര്‍ശനപരിശോധന നടപ്പിലാക്കുക, എഐ ആശ്രിതമായ സംവിധാനങ്ങള്‍ വികസിപ്പിച്ച് ഓണ്‍ലൈന്‍ /ഡാര്‍ക്‌നെറ്റ്/ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ നടക്കുന്ന ലഹരി ഇടപാടുകള്‍ നിരീക്ഷിക്കക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുംചെയ്യുക, സര്‍ക്കാര്‍ വിമുക്തി കേന്ദ്രങ്ങളുടെയും റിഹാബി ലിറ്റേഷന്‍ സെന്ററുകളുടെയും എണ്ണം വര്‍ധിപ്പിക്കുക, സര്‍ക്കാര്‍/ സ്വകാര്യ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും സൗജന്യ ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങള്‍, ലഹരിയില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് തൊഴില്‍ പരിശീലന വും മാനസികാരോഗ്യ പിന്തുണയും നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും, പ്രഫെഷണല്‍ കോളേജു കള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം ലഭിക്കുന്നതിനും സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള ലഹരി ഉപയോഗിക്കു ന്നില്ല/ലഹരിക്ക് അടിമപ്പെട്ടിട്ടില്ല എന്ന സാക്ഷി പത്രം നിബന്ധമാക്കുക, സംസ്ഥാനത്തുടനീളം 24/7 സഹായ ലൈനുകള്‍ വ്യാപകമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുതല ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുക, ലഹരിഉപഭോഗത്തെ തുടര്‍ന്ന് ഒന്നാംതവണ കുടുങ്ങുന്നവരെ തടവിലാക്കുന്നതിനേക്കാള്‍, പുനരധിവാസം നല്‍കുക (Rehabilitation First) ലഹരിവസ്തുക്കളുടെ ഉപഭോഗം തടയുന്നതിനും സഹായിക്കുന്ന ബോധവല്‍ ക്കരണ പാഠഭാഗങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സ്‌കൂള്‍-കോളേജ് കലോത്സവ വേദികളില്‍ മയക്ക് മരുന്നിനെതിരായ സന്ദേശം ഉള്‍ക്കൊള്ളുന്ന നാടകം, മൈം (മൂകാഭിനയം) മറ്റു കലാ രൂപങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, എന്നിവ മത്സര ഇനമായി ഉള്‍പ്പെടുത്തുക, എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും 'ലഹരിമുക്ത കാമ്പസ്' നയം നടപ്പിലാക്കുവാന്‍ സഹായിക്കുമാറ് ലഹരി വിരുദ്ധ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക തുടങ്ങിയവയാണ് പ്രധാന നിദ്ദേശങ്ങള്‍.

ലഹരിവ്യാപനം തടയുവാനായി കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ റിസാ പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നു ഫൗണ്ടേഷന്‍ ചെയര്‍മാനും റിസാ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ്, പ്രോഗ്രാം കണ്‍സള്‍റ്റന്റ് ഡോ. എ വി ഭരതന്‍ എന്നിവര്‍ പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ കേരളാ കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ പദ്മിനി യു നായര്‍, ഐ ടി വിഭാഗം എഞ്ചിനീര്‍ ജഹീര്‍, ഷമീര്‍ യുസഫ് , ജോര്‍ജുകുട്ടി മക്കുളത്ത്, നാസര്‍ മാഷ് എന്നിവര്‍ പങ്കെടുത്തു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026