ജിദ്ദ: പ്രവാസി വെല്‍ഫെയര്‍ മധ്യമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഖ്റബിയ്യ സെന്ററില്‍ പ്രവര്‍ത്തക സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി താഹ ഹംസ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും പ്രവാസി വെല്‍ഫയര്‍ പ്രതിനിധിയുമായ എകെ അസീസ് ഇഫ്താര്‍ സന്ദേശം നല്‍കി
രാജ്യത്ത് വര്‍ഗീയതയും വെറുപ്പും വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യത്തിലും നീതിക്കും അധിഷ്ഠിതമായി കൊണ്ടുളള രാഷ്ട്രീയ ഇടപെടലുകളാണ് ഇന്ന് ആവശ്യമെന്ന് റമദാന്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൗസിയ എം മൊയ്തീന്‍, മെമ്പര്‍മാരായ ആരിഫ ബക്കര്‍, അബ്ദുറഊഫ് എന്നിവര്‍ പങ്കെടുത്തു. അനീസ്, ഷിബിലി, ഫര്‍ഹദ്, കുഞ്ഞുമുഹമ്മദ്, നിസാര്‍, ഫൈസല്‍ റഹ്‌മാന്‍, ബക്കര്‍, അനീസ, ആദില എന്നിവര്‍ നേതൃത്വം നല്‍കി.
Related News