ജിദ്ദ: തിരുവിതാംകൂര്‍ അസ്സോസ്സിയേഷന്റെ (ജെടിഎ) ആഭിമുഖ്യത്തില്‍ കുടുംബാംഗങ്ങളേയും സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതൃത്വങ്ങളേയും പങ്കെടുപ്പിച്ച് വിപുലമായ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ വിഭവങ്ങളുള്‍പ്പടെയുള്ള ഭക്ഷ്യ വിഭവങ്ങളും കഴിഞ്ഞ കാല നോമ്പനുഭവങ്ങള്‍ ഓര്‍ത്തെടുക്കലും ജെടിഎ ഇഫ്ത്താര്‍ സംഗമത്തെ വേറിട്ടതാക്കി.
മസൂദ് തിരുവനന്തപുരം 'റമദാന്‍ ചൈതന്യവും സാഹോദര്യവും' സന്ദേശം നല്‍കി. ജെടിഎ രക്ഷാധികാരി ദിലീപ് താമരക്കുളം, പ്രസിഡണ്ട് അലി തേക്കുതോട്, ജന. സെക്രട്ടറി അനില്‍ വിദ്യാധരന്‍, ട്രഷറര്‍ നൗഷാദ് പന്‍മന, റഷീദ് ഓയൂര്‍, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, ഷാനവാസ് കോന്നി, അയ്യൂബ് ഖാന്‍ പന്തളം, സിയാദ് പടുതോട്, രജികുമാര്‍, മുജീബ് കന്യാകുമാരി, ഷെഫിന്‍ കടക്കല്‍, സജിന ഷെഫിന്‍, മാഹീന്‍ എ ഖാദര്‍ കുളച്ചല്‍ ആഷിര്‍ കൊല്ലം, സിറാജ് മൊഹിയുദ്ധീന്‍, ശിഹാബ് താമരക്കുളം, വിന്‍സെന്റ്, രാം കുമാര്‍, വിജേഷ് ചന്ദ്രു , രജ്ഞിത്ത്, മാജാ സാഹിബ്, ടെന്‍സണ്‍, ജ്യോതി ബാബുകുമാര്‍, ഖദീജാ ബീഗം, ജിന്നി ജോര്‍ജ്ജ്, ലിസ്സി വര്‍ഗ്ഗീസ്, സിമി സുകുമാരന്‍, സൈനാ അലി, സിത്താര നൗഷാദ്, ഷാനി മാജ, രമ്യ ടീച്ചര്‍, ഷാഹിന ആഷിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള സ്‌നേഹവും നന്ദിയും ജെടിഎ നേതൃത്വം അറിയിച്ചു.
Related News