ജിദ്ദ: സ്‌ക്കൂള്‍ തലം തൊട്ട് സര്‍വ്വകലാശാലകള്‍ വരെ, വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനി, യുവാക്കളടക്കമുള്ളവരെ നാശത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ കീഴടക്കിയ മഹാവിപത്തായ ലഹരി ഉപയോഗത്തെ പാടെ നിഷ്‌ക്കാസനം ചെയ്യാന്‍ പ്രവാസി കൂട്ടായ്മകളുടെ പ്രതിഷേധ ധ്വനി അനിവാര്യമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ മണ്ഡലത്തിലെ പ്രമാസി കൂട്ടായ്മകളുടെ മുഖ്യ സംഘടനയായ നിയോ നിലമ്പൂര്‍ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രതിഷേധവും പ്രതിജ്ജയുമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദ ഫൈസലിയ്യ ലുലു സോക്കര്‍ സ്റ്റേഡിയത്തില്‍ നിയോ നിലമ്പൂര്‍ സംഘടിപ്പിച്ച മെഗാ ഇഫ്ത്താര്‍ സംഗമത്തില്‍ ലഹരിക്കെതിരെയുള്ള പ്രതിഷേധ പ്രതിജ്ജയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബഷീറലി തങ്ങള്‍.
നിയോ പ്രസിഡണ്ട് സുബൈര്‍ വട്ടോളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ലഹരി വരുത്തുന്ന വിപത്തിനെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിബ്ര, ഒ ഐ സി സി റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍, ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് (നാണി മാസ്റ്റര്‍), ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി സെക്രട്ടറി അബുട്ടി പള്ളത്ത്, മലപ്പുറം ജില്ലാ കെ എം സി സി വനിതാ വിംങ് ജനറല്‍ സെക്രട്ടറി സുഹൈലാ ജെനീഷ്, നിലമ്പൂര്‍ മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി ഫസലു മൂത്തേടം, നിലമ്പൂര്‍ മണ്ഡലം കെ എം സി സി ട്രഷറര്‍ മനാഫ്, സൗദി പൗരന്‍ ഉസ്മാന്‍ അല്‍ ഗാംദി, റഫീഖ് ഫൈസി, നിയോ രക്ഷാധികാരി നജീബ് കളപ്പാടന്‍, നിലമ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വരിക്കോടന്‍, നിലമ്പൂര്‍ മുനിസിപ്പല്‍ സ്വാന്‍ പ്രസിഡണ്ട്് സൈഫു വാഴയില്‍, സെക്രട്ടറി ഹംസ ചന്തക്കുന്ന്, കെ.പി.ഉമ്മര്‍ (ഒ.ഐ.സി.സി) എന്നിവര്‍ പ്രസംഗിച്ചു, വി.പി. റിയാസ്, റാഫി, സല്‍മാന്‍, ഫിറോസ് (വഴിക്കടവ് ) അബ്ദുല്‍ കരീം പനോലന്‍, ശിഹാബ് പൊറ്റമ്മല്‍, അസ്‌ക്കര്‍ (അമരംമ്പലം) ജാബിര്‍ ചങ്കരത്ത്, ഉമ്മര്‍ , കെ.പി. സലാം ചെമ്മല, റഷീദ്, മുനീര്‍ ബാബു ( ചുങ്കത്തറ ) ജലീല്‍, ഫൈസല്‍ (മൂത്തേടം, ) സലീം മുണ്ടേരി (പോത്ത് കല്ല്) അമീന്‍ ഇസ്ലാഹി, ഷബീര്‍ കല്ലായി (നിലമ്പൂര്‍ ), ഷാഹിദ്, ഷെമില്‍ ( എടക്കര ) എന്നിവര്‍ ഇഫ്ത്താര്‍ സംഗമം നിയന്ത്രിച്ച
വനിതകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഇഫ്താര്‍ വേദിക്ക്, ഷഹ്‌ല ജാസ്മിന്‍, സുനൈന സുബൈര്‍, മാജിദ സലാം, ജംഷീന ശിഹാബ്, ഷാനിബ, എന്നിവര്‍ നേതൃത്വംനല്‍കി, പി.സി.എ.റഹ്‌മാന്‍ (ഇണ്ണി ) ലഹരി വിരുദ്ധ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. നിയോ സെക്രട്ടറി അനസ് നിലമ്പൂര്‍ സ്വാഗതവും, ട്രഷറര്‍ മുര്‍ഷി കരുളായി നന്ദിയും പറഞ്ഞു.
ഫോട്ടോ: നിലമ്പൂര്‍ നിയോ സംഘടിപ്പിച്ച മെഗാ ഇഫ്ത്താര്‍ മീറ്റും, ലഹരി വിരുദ്ധ സമ്മേളവും, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
Related News