ജിദ്ദയിലും മക്കയിലും കനത്ത മഴ, മക്കയില്‍ ഒരു മണിവരെ റെഡ് അലര്‍ട്ട്
ജിദ്ദ: മക്കയിലും ജിദ്ദയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. മഴ മുന്നറിയിപ്പു രണ്ടു ദിവസം മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതിനാല്‍ വന്‍ മുന്‍ കരുതലുകളാണ് എടുത്തിരുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ മക്കയില്‍ ഇന്നു രാത്രി ഒരു മണിവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയായിരുന്നിട്ടും മക്കയില്‍ തീര്‍ഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഇന്നു രാവിലെ പതിനൊന്നു മണിമുതലാണ് മഴ ലഭിക്കാന്‍ തുടങ്ങിയത്. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
Related News