റിയാദ്: ഹൃസ്വസന്ദര്‍ശനത്തിനായി റിയാദിലെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്തിന് ഒഐസിസി മലപ്പുറം ജില്ല റിയാദ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തില്‍ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഗ്ലോബല്‍ കമ്മിറ്റി അംഗം റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, ജില്ലാ ഭാരവാഹികളായ ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, സാദിക്ക് വടപുറം, ഷറഫു ചിറ്റാന്‍, അന്‍സാര്‍ വാഴക്കാട്, ബൈജു, ഷൗക്കത്ത്, ബാബു ഇമ്മി,സുനില്‍ പൂക്കോട്ടുംപാടം, ഫൈസല്‍ വഴിക്കടവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.
കെപിസിസിയുടെ പബ്ലിക്കേഷന്‍ വിഭാഗമായ പ്രിയദര്‍ശനി പബ്ലിക്കേഷന്‍സിന്റെ സൗദി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ''കേരള കള്‍ച്ചര്‍'' സാംസ്‌കാരിക സായാഹ്നം എന്ന പരിപാടിയില്‍ വ്യാഴം വൈകീട്ട് 9 മണിക്ക് റിയാദ് ബത്ഹയിലെ ഡി-പാലസ് ഹാളില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്ത് സംസാരിക്കും.
ആഗോളതലത്തില്‍ മാറിവരുന്ന സാസ്‌കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നതുള്‍പ്പടെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്ന പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്യും.
വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സാമൂഹ്യ ദൗത്യത്തില്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അറിയിച്ചു.
Related News