റിയാദ്: നാഷണല്‍ സൗദി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (N-SDA) റിയാദിലും ദമാമിലും ഇഫ്താര്‍ സംഗമം നടത്തി. റിയാദ് നൂര്‍ ഓഡിറ്റര്‍ നടന്ന ഇഫ്താര്‍ മീറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സലിം പാറയിലിന്റെ അധ്യക്ഷതയില്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് വര്‍ക്കല ആമുഖ പ്രഭാഷണം നടത്തി. സലിം കടക്കല്‍ സ്വാഗത പ്രഭാഷണവും സാം രാജ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. അബ്ദുല്‍ സലിം അര്‍ത്തിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഷഫ്ന ഫൈസലിനെ ആദരിച്ചു (നൂറാന ഹോസ്പിറ്റല്‍). സലീഷ ജാഫിന്‍ പൊന്നാടയണിച്ചു. അബ്ദുല്‍ സലീം അര്‍ത്തിയില്‍ മെമന്റോ നല്‍കി. അലക്‌സ് കൊട്ടാരക്കര, ഷെമീര്‍ നടയറ, രാജ തമിഴ്‌നാട്, അനൂപ് കൊട്ടാരക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നസീര്‍ വര്‍ക്കല, ഷാജി പുനലൂര്‍, സുബൈര്‍ തളിക്കുളം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ദമാമില്‍ തറവാട് റസ്റ്റോറന്റില്‍ നടന്ന പരിപാടി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അന്‍സര്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. നവാസ് പൂവര്‍ ആമുഖ പ്രഭാഷണവും പോള്‍ മുഖ്യപ്രഭാഷണവും നടത്തി. ഹംസ തൃശ്ശൂര്‍ സ്വാഗതവും നാസര്‍ കല്ലമ്പലം നന്ദിയും പറഞ്ഞു. അസോസിയേഷന്റെ സ്‌നേഹാദരവിന്റെ ഭാഗമായി അന്‍സര്‍ കരുനാഗപ്പള്ളിക്ക് പോള്‍ പൊന്നാട അണിയിച്ചു. സാജിദ് ആറാട്ടുപുഴ മമന്റോ കൈമാറി. നാസര്‍ റഹിമ, ഷാഫി ചാവക്കാട്. ഇമ്രാന്‍ തമിഴ്‌നാട്, ഷംനാദ് കടക്കല്‍, സാമൂഹ്യ പ്രവര്‍ത്തകനായ മണിക്കുട്ടന്‍, ശിഹാബ് ചവറ, സലിം മൂവാറ്റുപുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്‌കര്‍ റഹീമ, നസീര്‍ താജുദ്ദീന്‍ കൊല്ലം അബ്ദുല്‍സലാം ഖത്തീഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ഷഫ്ന ഫൈസലിനെ റിയാദിലും അന്‍സര്‍ കരുനാഗപ്പള്ളിയെ ദമാമിലും ആദരിച്ചപ്പോള്‍.
Related News