തബൂക്ക് : ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമവും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. തബൂക്ക് മലബാര്‍ ക്വിസ റെസ്റ്റോറനന്റില്‍ നടന്ന ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ ശുരനാട്, പോരുവഴി മേഖലയില്‍ ഉളള പ്രവാസികളുടെ ഒത്തുകൂടലിനുള്ള വേദിയായി ഇഫ്താര്‍ സംഗമം മാറി.
മുന്‍ പ്രസിഡന്റ് അന്‍സാര്‍ സലിം ചരുവിളയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷെഫീക്ക് പുരക്കുന്നില്‍ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി സംഗമം ഷാനവാസ് ശുരനാട് ഉദ്ഘാടനം ചെയ്തു. അനസ് ചരുവിള, റാഷിദ് പോരുവഴി, ശിഹാബ് സല്‍സബീല്‍, മിഥ്‌ലാജ് ശുരനാട്, ഷിനാസ് തബുക്ക്, റിജു രാജു, ഹുസ്സൈന്‍ തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. അന്‍ഷാദ് അമ്പുംതല, ഷാജി ചരുവിള, ഷൈജു കോണത്ത്, സാദിക്ക് ശുരനാട് എന്നിവര്‍ നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു തെങ്ങുംവിള സ്വാഗതവും തൗഫീക്ക് തോപ്പില്‍ നന്ദിയും പറഞ്ഞു.
Related News