മുവാറ്റുപുഴ: 2 മിനിറ്റും 41 സെക്കന്റും കൊണ്ട് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള 195 രാജ്യങ്ങളുടെ ദേശീയപതാകകള്‍ തിരിച്ചറിഞ്ഞു ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ജിദ്ദ കെഎംസിസി എറണാകുളം ജില്ല വൈസ്പ്രിസിഡന്റ് സിയാദ് ചെളിക്കണ്ടത്തില്‍ന്റ മകന്‍ മുഹമ്മദ് മിര്‍സാനെ ആദരിച്ചു. ജിദ്ദ കെഎംസിസി എറണാകുളം ജില്ല ജന സെക്രട്ടറി ജാബിര്‍ മടിയൂര്‍, യൂത്ത്‌ലീഗ് എറണാകുളം ജില്ല സെക്രട്ടറി ഹാഷിം എന്നിവര്‍ ചേര്‍ന്ന് മെമന്റൊ സമ്മാനിച്ചു. മുസ്ലീം ലീഗ് നേതാക്കളായ ഹസ്സന്‍കുഞ്ഞ്, അജാസ് , ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: മിര്‍സാനെ ജിദ്ദ കെഎംസിസി എറണാകുളം ജില്ല കമ്മറ്റി ആദരിച്ചപ്പോള്‍.
Related News