റിയാദ്: വര്‍ഷം തോറും മാര്‍ച്ച് 20 ന് നടക്കുന്ന അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ആഗോള ആഘോഷങ്ങളില്‍ സൗദി അറേബ്യയും പങ്കാളികളായി. 2012 ല്‍ ഐക്യരാഷ്ട്രസഭയാണ് മാര്‍ച്ച് 20 സന്തോഷദിനമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം 'കരുതലും പങ്കിടലും' എന്നതാണ്. ഇത് ദയ, സഹാനുഭൂതി, വിശ്വാസം എന്നിവ ഉയര്‍ത്തിക്കാട്ടുന്നു.
സമതുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സൗദി പൗരന്മാരുടെ സന്തോഷം വര്‍ധിപ്പിക്കുന്ന സാംസ്‌കാരിക, വിനോദ, കായിക അന്തരീക്ഷങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിഷന്‍ 2030 ന്റെ ഭാഗമായി 2018 ല്‍ രാജ്യം ജീവിത നിലവാര പരിപാടി ആരംഭിച്ചിരുന്നു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ക്ഷേമം മെച്ചപ്പെടുത്തുന്നതിന് ആഗോള സഹകരണത്തിന്റെ ആവശ്യകത അന്താരാഷ്ട്ര സന്തോഷ ദിനം എടുത്തുകാണിക്കുന്നതായി സൗദി വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തിപരവും ദേശീയവുമായ സന്തോഷത്തിന്റെ പ്രധാന ചാലകങ്ങളായി ദയ, സഹാനുഭൂതി, വിശ്വാസം എന്നിവയാണ്. 'കരുതലും പങ്കിടലും' എന്ന ഈ വര്‍ഷത്തെ പ്രമേയത്തിലൂടെ ഇാ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
മനുഷ്യ സന്തോഷത്തിന് മുന്‍ഗണന നല്‍കുന്നതിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ക്കും സിവില്‍ സമൂഹത്തിനും വ്യക്തികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സന്തോഷ സൂചികയുടെ കാര്യത്തില്‍ സൗദി അറേബ്യയുടെ ഇന്‍ഡക്‌സ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. പുതിയ കണക്കു പ്രകാരം 6.59 പോയിന്റാണ്. 2023ല്‍ ഇത് 6.38 ആയിരുന്നു. ആഗോള തലത്തില്‍ 138 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണിത്. ലോക ശരാശരി 5.56 പോയിന്റാണ്.
Related News