റിയാദ്: മുക്കം എം എ എം ഒ കോളേജ് അലുംനി ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ അലുംനി അംഗങ്ങളും അവരുടെ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
ഷാജു കെസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഫ്താര്‍ സംഗമത്തില്‍ ഫൈസല്‍ പൂനൂര്‍, മുര്‍ഷിദ് കീരന്‍തൊടി, സലിം പി വി, താഹിര്‍ കൊടിയത്തൂര്‍, നിസാം ചെറുവാടി, റംഷി ഓമശ്ശേരി, മന്‍സൂര്‍ കുന്നമംഗലം, മുഹമ്മദ് മുസ്തഫ കളരാന്തിരി, ഷഫ്ന ഫൈസല്‍, ഷസ്ന അമീന്‍ മാങ്കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷമീം മുക്കം സ്വാഗതവും സുഹാസ് ചേപ്പാലി നന്ദിയും പറഞ്ഞു. സാലിഹ് തേവര്‍മണ്ണില്‍, നബീല്‍ പാഴൂര്‍, നിസാര്‍ അരീക്കോട് തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.
Related News