റിയാദ്: റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോഴിക്കോട് നല്ലളം സ്വദേശി മരിച്ചു. നല്ലളം എസ്.ഒ ചാലിത്തൊടി പറമ്പ് കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58) ആണ് മരിച്ചത്. നസീം അല്‍ അസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 30 വര്‍ഷത്തോളമായി റിയാദിലുള്ള മജീദ് ബി.എം.ഡബ്ല്യൂ കമ്പനിയുടെ റിയാദ് ബ്രാഞ്ചില്‍ സ്‌പെയര്‍പാര്‍ട്‌സ് സെക്ഷന്‍ ജീവനക്കാരനായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ് മാതാപിതാക്കള്‍. ഭാര്യ: സാഹിദ. മക്കള്‍: സജാദ്, ഷര്‍ഫീന, ഷെഫീഖ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സഹായത്തിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News