ജിദ്ദ: മാനവ സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സൗന്ദര്യ സന്ദേശമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, മാധ്യമ, വിദ്യാഭ്യാസ, സംരഭ രംഗത്തെ പ്രതിനിധികള്‍ ഇഫ്താറില്‍ പങ്കെടുത്തു. കേരളത്തിലെ പതിനാല് ജില്ലയില്‍ നിന്നുമുള്ള ജില്ലാ പ്രാദേശിക കൂട്ടായ്മകളുടെ ഭാരവാഹികളും കമ്മ്യൂണിറ്റി ഇഫ്താറിന്റെ ഭാഗമായി.
ജിദ്ദ ഗ്രാന്‍ഡ് സഹ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി പൗരാവലിയുടെ പ്രവര്‍ത്തഞങ്ങളെ കുറിച്ച് വിശദീകരിച്ച് റമദാന്‍ സന്ദേശം നല്‍കി. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള സൂക്ഷ്മതയാണ് വൃതം അനുഷ്ടിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ആത്മീയ വിശുദ്ധി ഹൃദയത്തെ നന്മ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നു. ഇത് സഹ ജീവികളോടുള്ള കരുണക്കും സൗഹൃദത്തിനും അതിരുകളില്ലാത്ത പ്രവര്‍ത്തന വഴി ഒരുക്കുന്നു എന്നും റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ നാടിനെ അസ്വസ്ഥപ്പെടുത്തുന്ന ലഹരിയുടെ കണ്ണികള്‍ തകര്‍ക്കാന്‍ ജിദ്ദ കേരളീയ സമൂഹം ഒറ്റക്കെട്ടായി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. ബീരാന്‍കുട്ടി കോയിസ്സന്‍, ജലീല്‍ കണ്ണമംഗലം സി എച്ച് ബഷീര്‍, ഉണ്ണി തെക്കേടത്ത്, നവാസ് തങ്ങള്‍ എന്നിവര്‍ സംഗമത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചു
ജിദ്ദ കേരള പൗരാവലി ഭാരവാഹികളായ സലാഹ് കാരാടന്‍, മിര്‍സാ ഷരീഫ്, വേണുഗോപാല്‍ അന്തിക്കാട്, അബ്ദുല്‍ ഖാദര്‍ ആലുവ, ഷമീര്‍ നദ്വി, റാഫി ബീമാപ്പള്ളി, അലി തേക്കുത്തോട്, നൗഷാദ് ചാത്തല്ലൂര്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ സംഘടനാ പ്രതിനിധികള്‍ക്ക് പരസ്പരം റമദാന്‍ ആശംസകള്‍ നേരാനുള്ള അവസരംകൂടിയായി പൗരാവലിയുടെ കമ്മ്യൂണിറ്റി ഇഫ്താര്‍ മീറ്റ്.
Related News