റിയാദ് : റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കേളി കലാസാംസ്‌കാരിക വേദി 25 ാം വര്‍ഷത്തിലേക്ക്. 2001 ജനുവരി ഒന്നിന് രൂപം നല്‍കിയ സംഘടന, അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കൊരുങ്ങുന്നു. 2026 ജനുവരിയില്‍ നടക്കാനിരിക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന കര്‍മ്മ പരിപാടികള്‍ക്കാണ് സംഘടന രൂപം നല്‍കിയിട്ടുള്ളത്.
വാര്‍ഷികാഘോഷങ്ങള്‍ മികവുറ്റതാക്കുന്നതിനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. ബത്തയിലെ ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം പാനല്‍ അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, ചന്ദ്രന്‍ തെരുവത്ത്, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ,ഗഫൂര്‍ ആനമങ്ങാട്, സുനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും, വൈസ് പ്രസിഡണ്ട് രജീഷ് പിണറായി നന്ദിയും പറഞ്ഞു.
റിയാദിലും സമീപ പ്രദേശങ്ങളായ അല്‍ഖര്‍ജ്, ദവാദ്മി,ഹോത്ത, അരീക്ക്, മജ്മ, തുമൈര്‍ എന്നിങ്ങന്നെ റിയാദില്‍ വ്യാപിച്ചു കിടക്കുന്ന സംഘടനാ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 20,000 ത്തില്‍ അധികം പ്രവാസികള്‍ അംഗങ്ങളായിട്ടുണ്ട്. കേളിയുടെ ഉപരികമ്മറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴില്‍ കേളി കലാസാംസ്‌കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്, പൊതു വായനയ്ക്ക് വേദിയൊരുക്കി ചില്ല സര്‍ഗവേദി, എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇരുപത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴില്‍ 12 ഏരിയ കമ്മറ്റികളും, 72 യൂണിറ്റ് കമ്മറ്റികളും, ഒരു മേഖലാ കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യം, സാംസ്‌കാരികം, സ്‌പോര്‍ട്‌സ്, മാധ്യമം, നവമാധ്യമം എന്നീ സബ് കമ്മറ്റികള്‍ കേളിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴിലും, എല്ലാ ഘടകങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ തുടക്കം കുറിക്കാന്‍ കേളിക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. റിയാദിലെ സിറ്റിക്കകത്തെ തുറന്ന പ്രദേശത്ത് ആദ്യമായി 8 വര്‍ഷം തുടര്‍ച്ചയായി വോളീബോള്‍ മത്സരം, സ്‌കൂള്‍ കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ റിയാദിലെ വിവിധ സ്‌കൂളുകളെ കോര്‍ത്തിണക്കി കേരള സ്‌കൂള്‍ യുവജനോത്സവം മാതൃകയില്‍ തീര്‍ത്ത യുവജനോത്സവങ്ങള്‍, കുട്ടികള്‍ക്കായി സ്‌കൂള്‍ തലത്തില്‍ ഫുട്ബാള്‍ മത്സരം,മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തില്‍ ആദ്യമായൊരുക്കിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് , ജിസിസി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടം വലി മത്സരം, ആയിരങ്ങളെ പങ്കാളികളാക്കി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ്, 5000ത്തില്‍ പരം പ്രവാസികള്‍ക്ക് ഒറ്റ വേദിയില്‍ ഓണ സദ്യ, കുട്ടികള്‍ക്കായി മധുരം മലയാളം എന്നപേരില്‍ മലയാളം ക്ലാസുകള്‍, പ്രവാസികള്‍ക്കായി മലയാളം സാക്ഷരതാ ക്ലാസ്, കംമ്പ്യൂട്ടര്‍ പഠന ക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേക്ഷണം, പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പെന്‍ഷന്‍, ഹൃദയപൂര്‍വ്വം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കേളിക്ക് കഴിഞ്ഞു.
നാട്ടിലെ ആശുപത്രികള്‍ക്ക് 5 ഡയാലിസിസ് മെഷീന്‍, ആംബുലന്‍സ്, കിടപ്പ് രോഗികള്‍ക്കും, പ്രത്യേകം പരിചരണം ആവശ്യമുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈത്താങ്ങായുള്ള സഹായങ്ങള്‍, മഹാമാരി, പ്രളയം, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ തുടങ്ങീ പ്രകൃതിശയ്ക്ക ദുരന്തങ്ങളില്‍ കേരള സര്‍ക്കാരിനൊപ്പം ചേര്‍ന്നുള്ള സഹായ ഹസ്തങ്ങള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല കായിക രംഗത്തും സാംസ്‌കാരിക രംഗത്തും മാധ്യമ രംഗത്തും റിയാദിലെ പ്രവാസികള്‍ക്കിടയില്‍ നിറസാന്നിധ്യമായി കേളി മാറികഴിഞ്ഞു. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഒട്ടനവധി പദ്ധതികള്‍ ഈ ഒരു വര്‍ഷക്കാലം നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ചെയര്‍മാന്‍ ഷാജി റസാഖ്, വൈസ് ചെയര്‍മാന്മാരായി കാഹിം ചേളാരി, ഷമീം മേലേതില്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ഗീതാ ജയരാജ്, കണ്‍വീനര്‍ സുനില്‍ കുമാര്‍, ജോയിന്റ് കണ്‍വീനര്‍മാരായി നൗഫല്‍ ഉള്ളാട്ട് ചാലി, റഫീക്ക് ചാലിയം, ബിജില ബിജു, സാമ്പത്തികം കണ്‍വീനര്‍ സുനില്‍ സുകുമാരന്‍ , സമീര്‍ മലാസ്, മോഹന്‍ ദാസ് , സുജിത്ത് , രാകേഷ്, നൗഫല്‍ ഷാ, സിംചനഷ്, ഗിരീഷ് കുമാര്‍, നിയാസ്, അമര്‍,മുരളി, പ്രശാന്ത് , മഹേഷ്, ഗോപാല്‍, താജുദ്ദീന്‍, പ്രസാദ് വഞ്ചിപ്പുര, ഷാജി, അനില്‍ കുമാര്‍, അബ്ദുള്‍ കലാം എബി വര്‍ഗീസ്, പ്രവീണ്‍, പ്രിന്‍സ് തോമസ്, അയൂബ് ഖാന്‍, ജാഫര്‍ ഖാന്‍, ഷാജി കെ.കെ. പ്രോഗ്രാം കമ്മറ്റി ഷെബി അബ്ദുല്‍ സലാം, സുധീര്‍ പേരോടം, പ്രദീപ് ആറ്റിങ്ങല്‍ സാംസ്‌കാരിക കമ്മറ്റി അംഗങ്ങള്‍, കുടുംബ വേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പിബ്ലിസിറ്റി ബിജു തായംമ്പത്ത്, സിജിന്‍ കൂവള്ളുര്‍. സതീഷ് കുമാര്‍ വളവില്‍, ഗതാഗതം റഫീഖ് പാലത്ത് , സുനീര്‍ ബാബു, ഇ. കെ രാജീവന്‍, അഫ്‌സല്‍, യൂനസ് ഖാന്‍ , അന്‍വര്‍, അഷ്‌റഫ് പൊന്നാനി. സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ജവാദ് പരിയാട്ട്, മധു ബാലുശ്ശേരി, റിയാസ് പള്ളാറട്ട്, ഇസ്മയില്‍ കൊടിഞ്ഞി, ത്വയ്ബ്, ഷാരൂഖ് , ധനേഷ്, നൗഫല്‍, രഞ്ജിത്, ശ്രീകുമാര്‍ വാസു, മണികണ്ഠ കുമാര്‍,
ഭക്ഷണ കമ്മറ്റി ഹസ്സന്‍ പുന്നയൂര്‍, ബൈജു ബാലചന്ദ്രന്‍, അജ്മല്‍, ഹാഷിം കുന്നത്തറ, അഷറഫ് കണ്ണൂര്‍, മുകുന്ദന്‍, അനീഷ്, നാരായണന്‍, യൂനുസ്, സതീഷ് കുമാര്‍ റഷീദ്, അനില്‍, സുനില്‍ ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ സൂരജ്. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഗഫൂര്‍ ആനമങ്ങാട്, വൈസ് ക്യാപ്റ്റന്‍ റെനീസ് കരുനാഗപ്പള്ളി, ഷഫീക്ക് അങ്ങാടിപ്പുറം. സ്റ്റേഷനറി ബിജി തോമസ് . ഫോട്ടോ പ്രദര്‍ശനം റീജേഷ്, തോമസ് ജോയ്, സുരേഷ് ലാല്‍, ഹുസൈന്‍, രജീഷ് പിണറായി.
കോസ്റ്റ് കണ്‍ട്രോളര്‍മാര്‍ ജോസഫ് ഷാജി, സുനില്‍ സുകുമാരന്‍, ഷാജി റസാഖ്, സുനില്‍ കുമാര്‍. മേല്‍നോട്ടം രക്ഷാധികാരി സമിതി അംഗങ്ങള്‍.
Related News