ജിദ്ദ : വണ്ടൂര്‍ എറിയാട് മഹല്‍ പ്രവാസി അസോസിയേഷന്റെ മുപ്പത്തി മൂന്നാമത് ജനറല്‍ ബോഡി യോഗവും, ഇഫ്താര്‍ സംഗവവും ഷറഫിയായിലെ ഫദല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് ഫഹദ് നീലാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മിന്‍ഹായുടെ ഖിറാഅത്തോടെ ആരംഭിച്ചു. മുഖ്യ രക്ഷാധികാരി നജീബ് നീലാമ്പ്ര (ബേബി) യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെക്രട്ടറി അബ്ദുസ്സലാം കെ.സി. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2025-26 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഹസൈന്‍ പുന്നപ്പാല, സെക്രട്ടറി അബ്ദുല്‍ കബീര്‍ പുളിക്കല്‍, ട്രഷറര്‍ അബ്ദുസ്സലാം കെ.സി. എന്നിവരെയും ഇരുപത് അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ബേബി നീലാമ്പ്ര, നജീബ് കണ്ടംകുടുക്ക എന്നിവരെ രക്ഷാധികാരികള്‍ ആയും ബദറുദ്ദീന്‍ മച്ചിങ്ങല്‍, ഫഹദ് നീലാമ്പ്ര, ഹാഷിം കരുമാര (വൈസ് പ്രസിഡന്റുമാര്‍), സുഹൈല്‍ എം.കെ, ഷബീര്‍ പുളിക്കല്‍ (ജോയിന്റ് സെക്രട്ടറി മാര്‍), കബീര്‍ കുട്ടശ്ശേരി (ജോയിന്റ് ട്രഷറര്‍) കൂടാതെ പതിനൊന്നു അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. സുഹൈല്‍ എംകെ സ്വാഗതവും
പുതിയ പ്രസിഡന്റ് ഹസൈന്‍ പുന്നപ്പാല നന്ദിയും പറഞ്ഞു.
ഫോട്ടോ : ഹസൈന്‍ പുന്നപ്പാല, അബ്ദുല്‍ കബീര്‍, അബ്ദുസ്സലാം.
Related News