ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷഫീദ ടീച്ചര്‍ക്ക് ജിദ്ദ - കോട്ടക്കല്‍ മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. പരിപാടി മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാന്‍ പൊന്മള അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്റഫ് മുല്ലപ്പള്ളി, സെക്രട്ടറി അഷ്റഫ് ഇ. സി, സൈനുദ്ധീന്‍ എടയൂര്‍, കെ. കെ ശരീഫ്, എം. ടി നാസര്‍ ഇരിമ്പിളിയം, സഹീര്‍ കുറ്റിപ്പുറം, ഫൈസല്‍ എടയൂര്‍, മുജീബ് മുല്ലപ്പള്ളി, ഹംദാന്‍ ബാബു കോട്ടക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഷഫീദ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. സേവന രാഷ്ട്രീയത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കെഎംസിസി മാതൃകയാണെന്ന് അവര്‍ പറഞ്ഞു. ഏല്‍പ്പിക്കപ്പെട്ട സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി പ്രവാസ ലോകത്തെ സ്ത്രീകളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതോടൊപ്പം സാന്ത്വനത്തിന്റെ കരങ്ങളായി മാറാനും കെഎംസിസി വനിത വിംഗ് ശ്രമിക്കുമെന്ന് ഷഫീദ ടീച്ചര്‍ പറഞ്ഞു. ഷഫീദ ടീച്ചര്‍ക്ക് മണ്ഡലം കെഎംസിസി വക ബൊക്കെ നാണി മാസ്റ്റര്‍ സമ്മാനിച്ചു. മണ്ഡലം കെഎംസിസി സെക്രട്ടറി ആബിദ് തയ്യില്‍ സ്വാഗതവും സമദലി പൊന്മള നന്ദിയും പറഞ്ഞു.
പടം: ജിദ്ദ മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷഫീദ ടീച്ചര്‍ക്ക് കോട്ടക്കല്‍ മണ്ഡലം കെഎംസിസി വക ബൊക്കെ നാണി മാസ്റ്റര്‍ സമ്മാനിക്കുന്നു.
Related News