ഹഫര്‍ അല്‍ ബത്തിനിന്‍: ട്രക്കുകള്‍ കൂട്ടിയിടിച്ചു മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കി. പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ശാഹുല്‍ ഹമീദിന്റെ (40) മൃതദേഹമാണ് ഖബറടക്കിയത്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായ ശാഹുല്‍ ഹമീദ്, ഹഫര്‍ അല്‍ ബാത്തിനില്‍നിന്നും റഫയിലേക്ക് ട്രക്കില്‍ ലോഡുമായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ വന്ന ട്രക്ക് മഴയില്‍ നനഞ്ഞുകിടന്നിരുന്ന റോഡില്‍നിന്ന് തെന്നി മാറി ഷാഹുല്‍ ഹമീദിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശാഹുല്‍ ഹമീദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ഭാര്യ: ബിസ്മി നിഹാര, പിതാവ് മുഹമ്മദ് ഇബ്രാഹിം, മാതാവ് ബൈറോസ് ബീഗം. മക്കള്‍: അഫ്‌സാന, അനാബിയ, മുഹമ്മദ്. ഹഫര്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്ത് അബ്ദുള്‍ഖാദറും ബന്ധുക്കളും ചേര്‍ന്ന് മൃദദേഹം ഏറ്റെടുത്ത് ഹഫറില്‍ ഖബറടക്കി.
ഫോട്ടോ: ശാഹുല്‍ ഹമീദും അപകടത്തില്‍പെട്ട ട്രക്കും.
-ഷിനാജ്
Related News