ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം കുടുംബാംഗങ്ങളും, ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ഇഫ്താര്‍ വിരുന്ന് സീസണ്‍ റസ്റ്റാറന്റില്‍ സംഘടിപ്പിച്ചു. റമദാന്‍ നോമ്പ് എന്നാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ജലപാനമില്ലാതെ കഴിയുക എന്നതിനെക്കാളുപരി അതൊരു ആത്മസമര്‍പ്പണം കൂടിയാണെന്നും, സ്‌നേഹവും, സൗഹാര്‍ദ്ദവും, സാഹോദര്യവും, സാംസ്‌കാരിക മൂല്യങ്ങളും ഒത്തു ചേര്‍ന്ന മാനവ സന്ദേശം നല്‍കുവാന്‍ ഇതുപോലെയുള്ള കൂട്ടായ്മയകള്‍ കൊണ്ട് എല്ലാവര്‍ക്കും കഴിയണമെന്ന് ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രസിഡന്റ് സന്തോഷ് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ഇസ്മായില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ആക്ടിവിറ്റി മാത്യു തോമസ് നന്ദിയും പറഞ്ഞു. ജോസഫ് വര്‍ഗീസ്, അയൂബ് ഖാന്‍ പന്തളം, ജയന്‍ നായര്‍ എന്‍. ഐ. ജോസഫ്, അലി റാവുത്തര്‍, വിലാസ് കുറുപ്പ്, വര്‍ഗീസ് ഡാനിയല്‍, നവാസ് റാവുത്തര്‍, മാത്യു തോമസ്, അജിത് നായര്‍ ദിലീഫ് ഇസ്മായില്‍, രഞ്ജിത് മോഹന്‍, എബി ചെറിയാന്‍, അനില്‍ ജോണ്‍, അബ്ദുല്‍ മുനീര്‍, സജി ജോര്‍ജ്, മനു പ്രസാദ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Related News