പത്തനംതിട്ട: രണ്ടാഴ്ച മുന്‍പ് അവധിക്കു നാട്ടിലെത്തിയ മസ്‌ക്കത്തില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി സൂപ്പര്‍ഫാസ്റ്റ് സ്‌കൂട്ടറില്‍ ഇടിച്ചു മരിച്ചു. മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി വര്‍ഗീസിന്റെ ഭാര്യ ലീനു എല്‍ദോസ് (35) ആണ് മരിച്ചത്. മസ്‌കത്തില്‍ തന്നെ നഴ്‌സായ ഭര്‍ത്താവ് എല്‍ദോസിന് നിസാര പരിക്കേറ്റു.
എംസി റോഡില്‍ പന്തളം തോന്നല്ലൂര്‍ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തൊടുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. തിങ്കളാഴ്ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് ലീനു പട്ടാഴിയിലെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടന്നുവന്ന ബസിന്റെ പിന്‍ഭാഗം തട്ടി ലീനു ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ലീനുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പട്ടാഴി മീനം സ്വാമി നഗറില്‍ സായകത്തില്‍ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.
Related News