ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ എലഗന്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ട ഇഫ്താര്‍ സംഗമത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ചടങ്ങില്‍ വേള്‍ഡ് കെ എം സി സി പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ പി മുഹമ്മദ് കുട്ടിയെ ഗൗണും തലപ്പാവും അണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അധ്യക്ഷനായിരുന്നു. കെ എം സി സി നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിച്ചു. അബൂബക്കര്‍ അരിമ്പ്ര, ടി എം എ റഊഫ്, നാസര്‍ വെളിയങ്കോട്, നാസര്‍ മച്ചിങ്ങല്‍, ഇ സി അഷ്‌റഫ് , അബൂട്ടി പള്ളത്ത്, അബൂകട്ടുപ്പാറ സംസാരിച്ചു. കെ പി മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഇല്ല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.
മഗ്‌രിബ് നിസ്‌കാരത്തിനും പ്രാര്‍ത്ഥനയ്ക്കും എസ്‌ഐസിനാഷണല്‍ പ്രസിഡന്റ് സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും സുരക്ഷാ ആനുകൂല്യ വിതരണവും നടത്തി. അഷ്‌റഫ് മുല്ലപ്പള്ളി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി വി മുഹമ്മദ് അരീക്കോട് പുസ്തക കവര്‍ചിത്രം കെപി മുഹമ്മദ് കുട്ടി മുജീബ് റീഗലിന് നല്‍കി പ്രകാശനം ചെയ്തു. എസ്.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അസിസ് പഞ്ചിളി, വി പി മുസ്തഫ, അബ്ദുറഹ്‌മാന്‍ വി പി, സുബൈര്‍ വട്ടോളി, അഷ്‌റഫ് താഴേക്കോട്, മജീദ് കള്ളിയില്‍, സലീം മമ്പാട്, അലി പാങ്ങാട്ട്, മുഹമ്മട് പെരുമ്പിലായി, മുസ്തഫ കോഴിശ്ശേരി, ജാഫര്‍ അത്താണിക്കല്‍, യാസിദ് തിരൂര്‍, നൗഫല്‍ ഉള്ളാടന്‍, ഉനൈസ് വെന്നിയൂര്‍, ചെറി മഞ്ചേരി , ഇണ്ണിയാക്ക, മജീദ് കോട്ടീരി , ഹംദാന്‍ ബാബു, മെഹബൂബ് സി വി, യൂനുസ്, സമദ് മൂര്‍ക്കനാട്, ഷാജഹാന്‍, സാബിര്‍ പാണക്കാട്, നൗഷാദ് എം കെ, മൂസ പട്ടത്ത് നേതൃത്വം നല്‍കി.
Related News