റിയാദ്: തറവാട് കുടുംബാംഗങ്ങള്‍ ഇഫ്താര്‍ സംഗമം നടത്തി. തറവാടിന്റെ കളിവീട്ടില്‍ അംഗങ്ങള്‍ എല്ലാവരും പങ്കെടുത്ത നോമ്പ് തുറയും, അത്താഴ വിരുന്നും നടന്നു. കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരുക്കിയ നോമ്പ് തുറക്ക് ശേഷം അംഗങ്ങള്‍ വിവിധ കളികളിലും കുശലം പറച്ചിലിലും ഏര്‍പ്പെട്ടു. പിന്നീട് അത്താഴ വിരുന്നും കഴിഞ്ഞാണ് കളിവീട്ടില്‍ നിന്നും അംഗങ്ങള്‍ പിരിഞ്ഞത്.
ഒരു കൂട്ട് കുടുംബം പോലെ തറവാട്ടിലെ കൊച്ചു കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുമിച്ചുല്‍സാഹിച്ചു നടത്തിയ ഇഫ്താര്‍ വിരുന്നു സ്‌നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റയും ഒരുമയുടെയും സന്ദേശം പുതുതലമുറക്ക് പകര്‍ന്നു നല്‍കി. കാരണവര്‍ എം പി ഷിജു , കാര്യദര്‍ശി ഡോ. മഹേഷ് പിള്ള, ഖജാന്‍ജി അഖില്‍ പുനത്തില്‍, കലാകായിക ദര്‍ശി ശ്രീകാന്ത് ശിവന്‍, പൊതു സമ്പര്‍ക്ക ദര്‍ശി സന്തോഷ് കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
Related News