ബംഗളൂരു: കര്‍ണാടകയില്‍ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നബീലിന് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചിത്രദുര്‍ഗ എസ് ജെ എം നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ചിത്രദുര്‍ഗയിലെ ജെ സി ആര്‍ എക്സ്റ്റന്‍ഷന് സമീപത്ത് വച്ചായിരുന്നു അപകടം. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Related News