അന്നം തേടി ആഴി കടന്ന മലയാളി ചെന്നു കയറിയ ദേശങ്ങളിലെല്ലാം തനിക്കും തന്നോടൊപ്പമുള്ളവര്‍ക്കും ഇടം സൃഷ്ടിച്ചു എന്നത് മലയാളി സംഘബോധത്തിന്റെ വൃതിരിക്തതയാണ്. ഇത്രയും കൂട്ടായ്മകള്‍ പ്രവാസി മലയാളിക്കല്ലാതെ മറ്റാര്‍ക്കുമില്ല എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. സാംസ്‌കാരികതയും സഹൃദയത്വവും സാഹോദര്യവും ചാലിച്ച് അഭയമായ നാടിന്റെ ആചാരമര്യാദകളും നിയമങ്ങളും പാലിച്ച് സഹജീവികളെ പ്രവാസി മലയാളി ആവോളം കൂട്ടിപ്പിടിച്ചു ഒപ്പം നാടിന്റെ ഏത് സദ്പ്രവര്‍ത്തനങ്ങള്‍ക്കും കൈകോര്‍ത്തു. ഏകദേശ കണക്കെടുത്താല്‍ പ്രവാസി മലയാളിക്ക് രാഷ്ട്രീയ സാംസ്‌കാരിക ആത്മീയ പ്രാദേശിക കൂട്ടായ്മകള്‍ ജിദ്ദയില്‍ മാത്രം ഇരുന്നൂറു കവിയുമെന്ന് കാണാം. അരനൂറ്റാണ്ടു കഴിഞ്ഞ പ്രവാസത്തിന് പരിധികളുടെയും പരിമിതികളുടെയും സാഹചര്യങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയ സൗകര്യങ്ങളുടെ ആവിര്‍ഭാവത്തോടെ ഓരോ ദേശവും കാലാനുസൃതമായി വികസിപ്പിച്ച സൗകര്യങ്ങളും ആളുകളും സ്ഥലങ്ങളും തമ്മിലുള്ള അകലം കുറഞ്ഞതോടുകൂടി വര്‍ധിച്ച രീതിയില്‍ സ്വദേശത്തും വിദേശത്തും നാനാവിധ സഹായമായി ഭവിച്ചു. അതില്‍ നിര്‍ധനര്‍ക്കുള്ള വീട്, വിദ്യാഭ്യാസം, വിവാഹം, ചികത്സ, ജീവിതോപാധി, പെന്‍ഷന്‍, യാത്രാ ചിലവുകള്‍, ശിക്ഷകളില്‍ നിന്ന് ഇളവു ലഭിക്കാനുള്ള പിഴയൊടുക്കല്‍, ആരാധനാലയങ്ങള്‍ക്കുള്ള സഹായം അങ്ങിനെ ചേര്‍ത്തു പിടിക്കലിന്റേയും കരുതലിന്റെയും എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍.
ജിദ്ദയുടെ ആദ്യകാല പ്രവാസികളെ ഓര്‍ക്കുമ്പോള്‍ നിരവധി വ്യക്തിത്വങ്ങളാണ് മനസ്സില്‍ തെളിയുന്നത്. അതില്‍ നാട്ടില്‍ നിന്നു വരുമ്പോള്‍ കയറിക്കിടക്കാനിടം നല്‍കിയവര്‍, ഭക്ഷണം നല്‍കിയവര്‍, ജോലി സംഘടിപ്പിച്ചു നല്‍കിയവര്‍, തപാല്‍ എത്താന്‍ വിലാസം നല്‍കിയവര്‍, നാട്ടിലെ വിവരങ്ങളറിയാന്‍ ദിനപത്രമെത്തിച്ചവര്‍, കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള ഉപദേശങ്ങള്‍ നല്‍കിയവര്‍, സ്പോണ്‍സുമായി സംസാരിക്കാന്‍ സഹായിച്ചവര്‍ അങ്ങനെ പോകും പ്രവാസത്തിന്റെ ആദ്യകാല അനുഭവ പരമ്പരകള്‍.
ജിദ്ദാ പ്രവാസി മലയാളികള്‍ക്ക് സ്മരണയില്‍ തെളിയുന്ന ചില വ്യക്തി പ്രഭാവങ്ങളുണ്ട്. അവരില്‍ ജീവിച്ചിരിക്കുന്നവരും ഇഹലോക വാസം വെടിഞ്ഞവരുമുണ്ട്.
ഒഐസിസിയുടെ ആദ്യ രൂപമായ ഐ.സി.സിയുടെ സ്ഥാപകാംഗമായിരുന്ന കല്ലട കുട്ടി ഹസ്സന്‍, ട്രാവല്‍ രംഗത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന
വല്ലാഞ്ചിറ മുഹമ്മദലി, അലവി ആറുവീട്ടില്‍, പ്രവാസി രാഷ്ട്രീയ സംഘടനാ നേതാക്കളായിരുന്ന കുട്ടി മൗലവി, അബുഹാജി മൊറയൂര്‍, വാളപ്ര മുഹമ്മദ് കുഞ്ഞി, ആദ്യകാല ജിദ്ദാ പ്രവാസി മലയാളിയും, പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ തുടക്കം കുറിച്ച വ്യക്തിയും നിരവധി പ്രവാസികള്‍ക്ക് ജോലി കണ്ടെത്തി കൊടുത്ത എ.വി അബ്ദുല്‍ റഹ്‌മാന്‍ കോയ, സേവന പ്രവര്‍ത്തനങ്ങളുടെ ആള്‍ രൂപമായിരുന്ന ഫാറൂഖ് ശാന്തപുരം, ആത്മീയ, മേഖലകളിലെ മികച്ച പ്രഭാഷകനായിയിരുന്ന വി കെ ജലീല്‍, ജനകീയ ഐ.ടി. പ്രവര്‍ത്തകന്‍ വി.കെ. അബ്ദു, ഖുര്‍ആന്‍ പണ്ഡിതന്‍ ജമാല്‍ മലപ്പുറം, പ്രവാസി ജനതാ കൂട്ടായ്മ നേതാവായിരുന്ന അബ്ദുള്ളക്കുട്ടി കൊണ്ടോട്ടി, ഗ്രന്ഥകാരനും ഐഡിസി പ്രവര്‍ത്തകനുമായിരുന്ന കെ.ടി.എം കുട്ടി, ഐഡിസി നേതാവും പ്രഭാഷകനുമായിരുന്ന കെ.എ.കെ ഫൈസി, സ്നേഹസ്പര്‍ശം ശരീഫ് മഞ്ചേരി, നാസര്‍ വാവൂര്‍, കെഎംസിസി നേതാവും മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന അഡ്വ. വണ്ടൂര്‍ അബൂബക്കര്‍, ആദ്യകാല മലയാളി ഡോക്ടര്‍മാരില്‍ പ്രമുഖയായിരുന്ന ഡോ.അയിഷ, പ്രൊഫ. മുസ്തഫ, മലയാളം ന്യൂസ് പത്ര പ്രവര്‍ത്തകനായിരുന്ന കെ.യു ഇഖ്ബാല്‍, ആദ്യകാല ഡോക്ടറും എംഇഎസ് നേതാവുമായിരുന്ന ഡോ. അബ്ദുള്ള മൂപ്പന്‍, സൗദിയ മുന്‍ ഉദ്യോഗസ്ഥനും എം ഇ എസ് നേതാവുമായിരുന്ന ഡോ. അബ്ദുല്‍ റഹ്‌മാന്‍, ഇസ്ലാഹി പ്രവര്‍ത്തനങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകനും യൂണിവേഴ്സിറ്റി അധ്യാപകനുമായിരുന്ന ഡോ. മുഹമ്മദ്, യൂണിവേഴ്സിറ്റി അധ്യാപകരായിരുന്ന ഡോ. ഷൗക്കത്തലി, പ്രൊഫ. റെയ്നോള്‍ഡ്, സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി ഗോവിന്ദ് പത്തനംതിട്ട, നൗഫല്‍ നവോദയ, മാപ്പിളപാട്ടു ശാഖയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉമര്‍ അഞ്ചച്ചുവടി, കെഐജി പ്രവര്‍ത്തകനായിരുന്ന കെ.കെ അബ്ദുള്ള പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ റഹീം മേച്ചേരി, സമസ്ത നേതാവായിരുന്ന സുബൈര്‍ ഹുദവി, ഫാര്‍മസി ഫോറം നേതാവായിരുന്ന അബ്ദുല്‍ മജീദ്, ആദ്യകാല എഞ്ചിനീയര്‍ ഷെയ്ഖ് മുഹമ്മദ് പാലക്കാട്, സൗദി കേബിള്‍, സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ഉല്ലാസ് കുറുപ്പ് അടൂര്‍, കെഐജി നേതാവായിരുന്ന മൂസ ആല്‍ക്കലകത്ത്, പ്രവാസി വ്യവസായി റഫീഖ് മാളിയേക്കല്‍, സാധാരണക്കാരായ പ്രവാസികളുടെ ഏതാവശ്യത്തിനും ഓടിയെത്തിയിരുന്ന മുഹമ്മദലി പടപറമ്പന്‍
എന്നിവരൊക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും പ്രവാസി ജിദ്ദ അവരെയൊക്കെ ഇന്നും ആദരവോടെ സ്മരിക്കുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസവും വിവിധ മേഖലകളില്‍ കര്‍മ്മോത്സുകരുമായ ഒട്ടനവധി ജിദ്ദ പ്രവാസികളുണ്ട്. തിരൂരങ്ങാടി മുനിപ്പല്‍ . ചെയര്‍മാനും കെഎംസിസി സ്ഥാപക നേതാവും നിലവില്‍ വേള്‍ഡ് കെഎംസിസി പ്രസിഡണ്ടുമായ കെ.പി മുഹമ്മദ് കുട്ടി, കെഎംസിസി മുന്‍ നേതാവും നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി.എം.എ സലാം, ഒട്ടുമിക്ക സാധാരണക്കാരായ മലയാളി പ്രവാസികളുടെ പോസ്റ്റു ബോക്സ് വിലാസം നല്‍കിയ പഴയ മക്ക ഹോട്ടല്‍ ഉടമ സി.എച്ച് അബൂബക്കര്‍, ഒഐസിസിയുടെ ആദ്യരൂപമായ ഐ.സി.സി സ്ഥാപകാംഗങ്ങളായ ചെമ്പന്‍ മൊയ്തീന്‍ കുട്ടി, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം നേതാക്കളായ അഷ്റഫ് അലി, സി.വി. അബൂബക്കര്‍ കോയ, മൊയ്തീന്‍ കാളികാവ്, ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അഡ്വ. റാസിഖ്, സാംസ്‌കാരിക പ്രവര്‍ത്തകരായ ഒ.പി.ആര്‍ കുട്ടി, സഞ്ചരിക്കുന്ന ലൈബ്രറി എന്ന പേരുകേട്ട സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗോപിനാഥ് നെടുങ്ങാടി, ഒഐസിസി മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞ്, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് ചുമതല വഹിച്ചിരുന്ന സലീം റാവുത്തര്‍, ഒഐസിസി മുന്‍ നേതാക്കളായ കുഞ്ഞാലി ഹാജി, അബ്ദുല്‍ മജീദ് നഹ, വിമാന യാത്രികരായ പ്രവാസികളുടെ അവകാശങ്ങള്‍ക്കായി നിരന്തരം ഇടപെട്ടിരുന്നതും നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൈനോറിറ്റി സെല്‍ സംസ്ഥാന ജന. സെക്രട്ടറിയുമായ കെ.സി അബ്ദുല്‍ റഹ്‌മാന്‍, നവോദയ മുന്‍ പ്രസിഡണ്ട് വി.കെ. റഊഫ്, സേതുമാധവന്‍, മുന്‍ കെ എം സി സി നേതാവും പ്രശസ്ത ഡിബേറ്ററും നിലവില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുമായ സി.കെ. ശാക്കിര്‍, ഐ.എം.സി സി സ്ഥാപകാംഗവും ഐഎന്‍എല്‍ സംസ്ഥാന നേതാവുമായ കുഞ്ഞാവുട്ടി എ ഖാദര്‍, കെഎംസിസി നേതാക്കളായ പഴേരി കുഞ്ഞു മുഹമ്മദ്, ബാബു നഹ്ദി എന്ന സിദ്ധീഖ് ഹസ്സന്‍, ഡോ. മുഹമ്മദ് കാവുങ്ങല്‍, ശുഐബ് പന്തളം, ആത്മീയ മേഖലയില്‍ പണ്ഡിതരും പ്രഭാഷകരുമായിരുന്ന ഐഡിസി സുലൈമാന്‍ ഫൈസി, ടി.എച്ച് ദാരിമി, അഹ്‌മദ് കുട്ടി മദനി, സലാം ഫൈസി ഒളവട്ടൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. കെ എച്ച് എം മുനീര്‍, മുന്‍ കെഎംസിസി നേതാവും നിലവില്‍ പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹിയുമായ പി എം എ ജലീല്‍, മലയാളികളുടെ സ്വന്തം പത്രപ്രവര്‍ത്തകരായ സമദ് കാരാടന്‍, സി.ഒ.ടി അസീസ്, സി.കെ ഹസ്സന്‍ കോയ, ശിവന്‍ പിള്ള ചേപ്പാട്, അബ്ദുല്‍ റഹ്‌മാന്‍ വണ്ടൂര്‍, വി.കെ ഹംസ, പി.എം മായിന്‍കുട്ടി, പോള്‍സണ്‍, പി.കെ നിയാസ്, വി.എം. ഇബ്രാഹിം, പിഎഎം ഹാരിസ്, ഷെരീഫ് സാഗര്‍, കാസിം ഇരിക്കൂര്‍, ഷംസുദ്ദീന്‍, വി.മുസഫര്‍ അഹമ്മദ്, പുത്തൂര്‍മുഹമ്മദ്, കെരീംമാഷ് പട്ടാമ്പി, എളമ്പിലാക്കോട് (കവി), ഖാലിദ് ചെര്‍പ്പുളശ്ശേരി, അക്ബര്‍ പൊന്നാനി, കെഎംസിസി മുന്‍ നേതാവ് എന്‍ മുഹമ്മദു കുട്ടി നാലകത്ത്, പി.ടി. മുഹമ്മദ്, സഹല്‍ തങ്ങള്‍, ഷംസുദ്ദീന്‍ പായേത്ത്, ഉബൈദുള്ള വണ്ടൂര്‍, ജമാല്‍ ആനക്കയം, കെഎംസിസി ഹജ്ജ് സെല്‍ നേതാവ് ഉമ്മര്‍ അരിപ്പാമ്പ്ര, കെഎംസിസി മുന്‍ നേതാവും എഴുത്തുകാരനുമായ രായിന്‍കുട്ടി നീറാട്, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അഡ്വ. ഷംസുദീന്‍, സമസ്ത ഹജ്ജ് വളണ്ടിയര്‍ സെല്‍ വിഖായ നേതാവ് സവാദ് പേരാമ്പ്ര, ജമാലുദ്ധീന്‍ പേരാമ്പ്ര, ജിദ്ദയിലെ ആദ്യകാല ഡോക്ടര്‍ മുഹമ്മദ് കാസിം, ഡോ. ഇബ്രാഹിം കുട്ടി, ബാങ്കിങ്ങ് രംഗത്തെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അഹ്‌മദ് പാറക്കല്‍, അബ്ദുല്‍ റഹീം അഴിക്കോട്, പി കെ ഇബ്രാഹിം, നിസാര്‍, കൈരളി കൂട്ടായ്മയുടെ അംഗവും ഗായകനുമായ മാത്യു വര്‍ഗ്ഗീസ് സൗദി കേബിള്‍, ആതുര സേവനം ജനകീയമാക്കിയ ഡോ. റബിയുള്ള, മംഗലപുരം ഷാഫി, നൃത്താധ്യാപിക സുധാ രാജു, നാടക പ്രവര്‍ത്തകരായിരുന്ന അനില്‍ നൂറനാട്, പ്രണവം ഉണ്ണികൃഷ്ണന്‍, മോഹന്‍ നൂറനാട്, സലിം പന്‍മന, ന്യൂ ഏജ് ഫോറം നേതാക്കളായിരുന്ന അസ്ലം ചെറാട്ട്, അഡ്വ. ഹമീദ് കദറളിക്കാട്ടില്‍, ഒഐസിസി മുന്‍ നേതാക്കളായ ഷറഫുദീന്‍ കായംകുളം, അബുദറഹ്‌മാന്‍ കാവുങ്ങല്‍, സക്കീര്‍ അലി കണ്ണേത്ത്, അനിയന്‍ ജോര്‍ജ്ജ്, സമദ് കിണാശ്ശേരി, കലാസാഹിതി മുന്‍ നേതാവ് റോയ് മാത്യു, മെഹബൂബ് പത്തനംതിട്ട, ഇംപാല സിയാസ്, കൊല്ലം പ്രവാസി സംഗമം സ്ഥാപക നേതാവ് സിറാജ് കൊല്ലം, അബ്ദുല്‍ സലാം പോരുവഴി, പ്രഭാഷകനും കെ ഐ ജി പ്രവര്‍ത്തകനുമായിരുന്ന സി.കെ നജീബ് കൊടുങ്ങല്ലൂര്‍, മുസ്തഫ കീത്തടത്ത്, റസാഖ് എടവനക്കാട്, നാദിര്‍ഷാ എറണാകുളം, ഗായകന്‍ മുഹമ്മദ് ഷാ, സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സ്ഥാപകാംഗം മുഹമ്മദ് രാജാ കാക്കാഴം, സിനിമാ പ്രവര്‍ത്തകരായിരുന്ന മന്‍സൂര്‍ വണ്ടൂര്‍, മുസ്തഫ പാറായില്‍, സാഹിതീ പ്രവര്‍ത്തകരും എഴുത്തുകാരുമായിരുന്ന ഖാലിദ് ഇരുമ്പുഴി (ജിദ്ദയിലെ ആദ്യ സാഹിത്യ സാംസ്‌കാരിക വേദിയായ 'അരങ്ങ്' സ്ഥാപകന്‍) ഉസ്മാന്‍ ഇരുമ്പുഴി, അബു ഇരിങ്ങാട്ടിരി, കുഞ്ഞി മുഹമ്മദ് അഞ്ചച്ചുവടി, എ.പി അഹ്‌മദ്, ജോര്‍ജ്ജ് വില്‍സണ്‍, സിത്താര, റീജ സന്തോഷ് ഖാന്‍, ശിഹാബുദ്ദീന്‍, ശ്രീകല വേണുഗോപാല്‍, സൈഫു വണ്ടൂര്‍, ബഷീര്‍ തൊട്ടിയന്‍, പ്രവാസി വിഷയങ്ങളില്‍ മലയാളം ന്യൂസില്‍ കത്തെഴുതിയിരുന്ന ഇംഗ്ലി ഉസ്മാന്‍, നൃത്താധ്യാപിക ഷെല്‍ന വിജയ്, ജിദ്ദയുടെ വാനമ്പാടി എന്നു വിളിപ്പേരുള്ള ലിന്‍സി ബേബി, ഗായിക കലാഭവന്‍ ധന്യ പ്രശാന്ത്, ഗായകന്‍ അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, പത്രപ്രവര്‍ത്തകനും , മെക് 7 ഗ്ലോബല്‍ കോര്‍ഡിനേറ്ററും ട്രാന്‍സ്ഫോര്‍മേറ്റീവ് എഡ്യുക്കേഷന്‍ പ്രവര്‍ത്തകനുമായ മുസ്തഫ പെരുവള്ളൂര്‍, ഫോറം ഫോര്‍ ഇന്ന വേറ്റീവ് തോട്ട് (FIT) സ്ഥാപകാംഗവും എഴുത്തുകാരനും നിലവില്‍ റീജിയണല്‍ കോളജ് പ്രിന്‍സിപ്പല്‍ മുസ്തഫ വാക്കാലൂര്‍, ബദറുദ്ധീന്‍ ഗുരുവായൂര്‍, ശ്രുതസേനന്‍, യൂണിവേഴ്സിറ്റി അധ്യാപകനും പ്രഭാഷകനും ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (ജി.ജി.ഐ) സ്ഥാപകാംഗവുമായ ഡോ. ഇസ്മായില്‍ മരിതേരി, ആടുജീവിതം സിനിമയുടെ അറബി ഭാഷാഭാഗം കൈകാര്യം ചെയ്ത മൂസക്കുട്ടി വെട്ടിക്കാട്ടിരി, സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് ഖാന്‍, എഞ്ചിനീയര്‍ ഷൗക്കത്തലി നവോദയ മുന്‍ നേതാക്കളായിരുന്ന ടി പി എ ലത്തീഫ്, ഇസ്മയില്‍ ഹസ്സന്‍ തൊടുപുഴ, ബഷീര്‍ മമ്പാട്, നവാസ് വെമ്പായം, എം ഇ എസ് നേതാവായിരുന്ന പി.വി. അഷ്റഫ്, ജനകീയ ഡോക്ടര്‍ ദിനേശന്‍, പ്രവാസികാര്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഉമ്മര്‍കോയ കൊട്ടപ്പുറം, കെ.എം.സി.സി നേതാക്കളായിരുന്ന അന്‍വര്‍ ചേരങ്കെ, എസ്.എല്‍.പി മുഹമ്മദു കുഞ്ഞി, ന്യൂ ഏജ് ഫോറം നേതാവ് മുഹമ്മദലി കോട്ട, പത്തനംതിട്ട ജില്ലാ സംഗമം നേതാവ് ശശാങ്കന്‍ നായര്‍, ആലപ്പുഴ ജില്ലാ കലാസാംസ്‌കാരിക വേദി നേതാവായിരുന്ന ജോണ്‍ വര്‍ഗ്ഗീസ്, തൃപ്തി സാംസ്‌കാരിക വേദി നേതാവായിരുന്ന മുരളി തച്ചന്‍കോട്, കായംകുളം സാദിഖ്, കെ എം.സി.സി നേതാക്കളായ മജീദ് അരിമ്പ്ര, അനസ് പരപ്പില്‍, ഇസ്മയില്‍ എരുമേലി, ഇബ്രാഹിം കുട്ടി തിരുവല്ല, അഡ്വ. അബ്ദുല്ലത്തീഫ് നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലീല്‍ ഒഴുകൂര്‍, കുറുക്കന്‍ മുഹമ്മദ്, ടസ്റ്റ് മാസ്റ്റര്‍ അബു ചുള്ളിയോട്, ഗാനരചയിതാവ് യാസ് തിരൂരങ്ങാടി,
ദുരിതത്തിലായ പ്രവാസികള്‍ക്ക് ഭക്ഷണമെത്തിച്ചിരുന്ന മുഹമ്മദ് ഇസ്മയില്‍ ബാലരാമപുരം തുടങ്ങിയവര്‍.
വരും തലമുറയ്ക്കു മനസ്സിലാക്കാനും ഇപ്പോഴത്തെ പ്രവാസി തലമുറയ്ക്കു ഓര്‍മ്മ പുതുക്കാനും ഓരോ പ്രവാസിയും ഒറ്റയ്ക്കും കൂട്ടായും നിര്‍വ്വഹിച്ച പൊതു നന്‍മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പഠനാര്‍ഹവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രം രേഖപ്പെടുത്തി വെക്കേണ്ടതു തന്നെയാണ്. ഈ ലേഖനത്തില്‍ പ്രതിപാദിച്ചതില്‍ കൂടുതല്‍ പേരുകള്‍ ചേര്‍ക്കാനുണ്ടെന്നറിയാം. പ്രവാസി ജിദ്ദയുടെ ചരിത്രത്തില്‍ പൊതു നന്‍മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ എന്നെന്നും തിളങ്ങിനില്‍ക്കുമെന്ന് ഉറപ്പിച്ചു പറയാനാവും.
-നസീര്‍ വാവാകുഞ്ഞ്
Related News