l o a d i n g

ഗൾഫ്

മഴ വഴിമാറി; ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി കേളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2025

റിയാദ് : മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍ക്കിടയിലും പ്രവര്‍ത്തകരുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ മഴ വഴിമാറി, ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി കേളി കലാ സാംസ്‌ക്കാരിക വേദി. കേളി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ മലാസ് ലുലു ഹൈപ്പര്‍ റൂഫ് അരീനയില്‍ 3500 ല്‍ പരം പേര്‍ക്കായി ഒരുക്കിയ ഇഫ്താര്‍ വിരുന്ന് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.

രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച ഒരുക്കങ്ങള്‍ക്കിടയില്‍ 2 തവണ മിതമായ രീതിയില്‍ മഴ പെയ്തു എങ്കിലും ദൃഢനിശ്ചയവും, ഇച്ഛാശക്തിയും കൊണ്ട് പ്രവര്‍ത്തകര്‍, പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മൂന്നുമണിയോടെ തെളിഞ്ഞ കാലാവസ്ഥയില്‍ പരവതാനി വിരിച്ചും വിരുന്നിനാവശ്യമായ വിഭവങ്ങള്‍ നിരത്തിയും ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി 5.30 ന്ന് സംഘാടകരെ ആശങ്കയിലാക്കികൊണ്ട് ചാറ്റല്‍ മഴ വന്നെങ്കിലും പത്ത് മിനിറ്റിനകം മാനവും, വിരുന്നിനെത്തിയവരുടേയും സംഘാടകരുടെയും മനസ്സും തെളിയിച്ചുകൊണ്ട് കാര്‍മേഘങ്ങള്‍ വഴിമാറി. പിന്നീടുള്ള 10 മിനിറ്റിനകം ഒരുക്കിയ 3400 ഇരിപ്പിടവും നിറഞ്ഞു കവിഞ്ഞു.

വിരുന്നിനെത്തിയവര്‍ കേളി പ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവത്തേയും സംഘാടന മികവിനെയും മുക്തകണ്ഠം പ്രശംസിച്ചു. ഏറ്റവും തിരക്കേറിയ ഓഫര്‍ സെയില്‍ നടക്കുന്ന ലുലുവിന് യാതൊരു വിധ തടസ്സങ്ങളും സൃഷ്ടിക്കാതെ ഒരു മണിക്കൂറിനകം പരിപാടി നടന്ന ഇടം കേളിയുടെ നൂറുകണക്കിന് വളണ്ടിയര്‍രുടെ കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കി നല്‍കിയത് ലുലു മാനേജ്‌മെന്റിനെ അത്ഭുതപ്പെടുത്തി. പൊങ്കാല കഴിഞ്ഞ തിരുവനന്തപുരം നഗരത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു കേളി പ്രവര്‍ത്തകരു ഇടപെടല്‍ എന്ന് സമൂഹം അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യില്‍, ഇഫ്താര്‍ സംഘാടക സമിതി കണ്‍വീനര്‍ പ്രഭാകരന്‍ കണ്ടൊന്താര്‍, ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായ്, ട്രഷറര്‍ സുനില്‍ സുകുമാരന്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍, വിവിധ ഏരിയായിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഇഫ്താര്‍ വന്‍ വിജയമാക്കി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമ രംഗത്തെ പ്രമുഖരും, എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നില്‍ പങ്കാളികളായി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026