ദമാം: ഇരുപത്തിനാല് വര്‍ഷമായി ദമാമില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കാട്ടുകാരുടെ കൂട്ടാഴ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ വിപുലമായ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കോബാര്‍ നെസ്റ്റോ ഹാളില്‍ നടന്ന സംഗമത്തില്‍ കുടുംബിനികളും കുട്ടികളുമടക്കം നൂറോളം വാഴക്കാട്ടുകാര്‍ പങ്കെടുത്തു.
33 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സെന്ററിന്റെ സജീവ പ്രവര്‍ത്തകന്‍ പി.പി മുഹമ്മദ് ആക്കോടിന് ചടങ്ങില്‍ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രക്ഷാധികാരി മുജീബ് കളത്തില്‍ ഉപഹാരം കൈമാറി. അഷ്‌റഫ് പി.ടി, ടി.കെ ഹസ്സന്‍, ഹമീദ് പി.കെ എന്നിവര്‍ സംസാരിച്ചു.
ട്രഷറര്‍ യാസര്‍ തിരുവാലൂര്‍, ഷാഹിര്‍ ടി.കെ, ജാവിഷ് അഹമ്മദ്, അഫ്താബ്, ഫവാസ് ഒ.കെ, അനീസ് മധുരകുഴി, മുസ്ഥഫ. എ.പി, ഷിജില്‍ ടി.കെ, ഉനൈസ്, ഷാഫി വാഴക്കാട്, ഫറഫുദ്ധീന്‍ എം.പി, ഷാമില്‍, സബീഹ്, റഹ്‌മത്ത്, സിദ്ദീഖുല്‍ അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷബീര്‍ ആക്കോട് സ്വാഗതവും ഷാഹിര്‍ ടി.കെ നന്ദിയും പറഞ്ഞു.
പടം
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.പി മുഹമ്മദ് ആക്കോടിന് മുജീബ് കളത്തില്‍ ഉപഹാരം നല്‍കുന്നു.
Related News