ജിദ്ദ: നവോദയ യാമ്പു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പങ്കെടുത്തവരുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായി. യാമ്പുവിലെ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക, കായിക, സന്നദ്ധ സംഘടന, മീഡിയ നേതാക്കളും, പ്രവര്‍ത്തകരും അടക്കം ആയിരത്തി മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. യാമ്പു ടൗണിലെ ബിന്‍ ദഹൈസ് അപ്പാര്‍ട്ട്‌മെന്റ് കോമ്പോണ്ടില്‍ നടന്ന സംഗമത്തില്‍ യാമ്പു ഏരിയ മീഡിയ കണ്‍വീനര്‍ ബിഹാസ് കരുവാരകുണ്ട് സ്വാഗതം പറഞ്ഞു.
അജോ ജോര്‍ജ്, സിബില്‍ പാവറട്ടി, വിനയന്‍ പാലത്തിങ്ങല്‍, വിപിന്‍ തോമസ്, സാക്കിര്‍ ഏ.പി, ശ്രീകാന്ത് നീലകണ്ഠന്‍, ഷൌക്കത്ത് മണ്ണാര്‍ക്കാട്, ബിജു വെള്ളിയാമറ്റം, എബ്രഹാം തോമസ്, ജോമോന്‍ ജോസഫ്, സുനില്‍ പാലക്കാട്, രാജീവ് തിരുവല്ല, ഷാഹുല്‍ ഹമീദ്, റിജേഷ് ബാലന്‍, നിസാമുദ്ദീന്‍ , സബീര്‍, ആശിഖ്, ഗോപി മന്ത്രവാദി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഇഫ്താര്‍ സംഗമം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള പ്രവാസികളുടെ ഐക്യവിളംബരമായി മാറി.
Related News