റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. റിയാദ് ചാപ്റ്ററിന്റെ ആദ്യ ഇഫ്താര്‍ സംഗമമായ '' ദാവത്-ഏ-ഇഫ്താര്‍'' ല്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. റിയാദ് എക്‌സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹില്‍ നടന്ന പരിപാടിയില്‍ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാന്നിധ്യമറിയിച്ചു. ചടങ്ങില്‍ ലഹരിക്കെതിരേയുള്ള കാമ്പയിന്റെ ഭാഗമായി മുഴുവന്‍ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. പ്രതിജ്ഞക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളായ ഇനായ അബ്ദുല്‍ മജീദ്, റിഹാന്‍ ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി,
ഇഫ്താറിന് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ നാള്‍ വഴികള്‍ അദ്ദേഹം പ്രതിപാദിച്ചു. സെക്രട്ടറി മുഹമ്മദ് ഹഫീസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇന്റര്‍നാഷനല്‍ ബിസിനസ് ഫോറം സെക്രട്ടറി മുനീബ് പാഴൂര്‍, ഇബ്രാഹിം സുബ്ഹാന്‍ (ലോക കേരള സഭ), എം ഇ എസ് ജനറല്‍ സെക്രട്ടറി നവാസ് റഷീദ്, മീഡിയ ഫോറം പ്രതിനിധി നസീറുദ്ദീന്‍, നൗഷാദ് ആലുവ (വേള്‍ഡ് മലയാളി ഫോറം), കരീം കണ്ണപുരം (എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷന്‍), കബീര്‍ പട്ടാമ്പി (പാലക്കാട് അസോസിയേഷന്‍), ഫൈസല്‍ (മലപ്പുറം അസോസിയേഷന്‍), റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുക്കാടന്‍, സിദ്ദിക്ക് തുവ്വൂര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
Related News