റിയാദ്: നിയമലംഘനം നടത്തുന്ന വിദേശ ട്രക്കുകള്‍ക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നടപടി ശക്തിമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറു ദിവസത്തിനിടെ നാനൂറിലേറെ വിദേശ ട്രക്കുകള്‍ക്ക് പിഴ ചുമത്തി. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും വിദേശ ട്രക്കുകളും കര്‍ശനമായി പാലിക്കുകയെന്ന ലക്ഷ്യത്തെടെ നടത്തുന്ന കാമ്പയിന്റെ ഭാഗമായായിരുന്നു രാജ്യവ്യാപകമായുള്ള പരിശോധന. മതിയായ രേഖകള്‍ ഉണ്ടായാരിക്കുക, മടക്കയാത്ര ദിനങ്ങള്‍ പരിമിതപ്പെടുത്തുക, രാജ്യത്തേക്ക് കടക്കുന്നതിനും പുറത്തു പോകുന്നതിനും മുന്‍പായി കുറ്റകൃത്യങ്ങളുണ്ടെങ്കില്‍ അതു പരഹരിക്കുക, പ്രദേശിയ കരിയര്‍ നിയമങ്ങള്‍ പാലിക്കുക എന്നീ നിര്‍ദേശങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയിരുന്ന ട്രക്കുകളാണ് പിടിയിലായത്.
ആദ്യ തവണത്തെ നിയമലംഘനത്തിന് 10,000 റിയാല്‍ പിഴയും 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വര്‍ധിച്ച പിഴകള്‍ ഈടാക്കും: രണ്ടാമത്തെ നിയമലംഘനത്തിന് 20,000 റിയാലും 30 ദിവസവും, മൂന്നാമത്തെ നിയമലംഘനത്തിന് 40,000 റിയാലും 60 ദിവസവും, നാലാമത്തെ നിയമലംഘനത്തിന് 80,000 റിയാലും 60 ദിവസവും, അഞ്ചാമത്തെ നിയമലംഘനത്തിന് 160,000 റിയാലും 60 ദിവസവുംമാണ് ശിക്ഷയെന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയ ട്രക്കുകളെ പ്രോത്സാഹിപ്പിക്കുയെന്നതും കാമ്പയിന്റെ ലക്ഷ്യമാണ്.
Related News