റിയാദ്: കരുതലിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ നടത്തിയ റമദാന്‍ അത്താഴവിരുന്നും പ്രതിജ്ഞാ സദസ്സും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ശുമേഷി കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന അത്താഴവിരുന്നില്‍ റിയാദിലെ സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ സംഘടനകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സാംസ്‌കാരിക യോഗം ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നമ്മുടെ നാട് നേരിടുന്ന മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച ബോധവല്‍ക്കരണ ക്ലാസ് കിങ് ഫൈസല്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ് നടത്തി. മാതാപിതാക്കള്‍ കുട്ടികളുമായി സുഹൃദ്് ബന്ധം നിലനിര്‍ത്തണമെന്നും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ദൈനംദിന മാറ്റങ്ങള്‍ പ്രത്യേകം വീക്ഷിക്കണമെന്നും, സ്‌കൂളുകളില്‍ നിന്നും വരുന്ന കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ലഹരിക്കെതിരെ ഉള്ള പ്രതിജ്ഞാ വാചകം ഡോക്ടര്‍ ചൊല്ലി കൊടുത്തു.
പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കരയുടെ അധ്യക്ഷയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ബിനോയി മത്തായി സ്വാഗതം പറഞ്ഞു. എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, പ്രിജിത്ത്, ഒ ഐ സി സി നാഷണല്‍ സെക്രട്ടറി സലീം അര്‍ത്തിയില്‍, ഫോര്‍ക്ക ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, മീഡിയ പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, ബിഡികെ ചെയര്‍മാന്‍ ഗഫൂര്‍ കൊയിലാണ്ടി, നവോദയ പ്രസിഡന്റ് സുധീര്‍ കുമ്മില്‍, ജെറോം മാത്യൂസ്, അലക്‌സാണ്ടര്‍ തങ്കച്ചന്‍, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട്, റിയാദ് ഫസലുദീന്‍, ഷൈന്‍ ദേവ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 2025-2026 വര്‍ഷത്തിലെ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജേക്കബ് വര്‍ഗീസ്, ജോസ് വി ജോണ്‍, അനൂപ് സി നായര്‍, മുജീബ്, നിസാം കുന്നിക്കോട്, റിജോ, ശ്രീജിത്ത്, തസ്ലിം, വില്‍സണ്‍, ഷാജി, സുമ വനിതാ വിഭാഗം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് സജുമത്തായി നന്ദി പറഞ്ഞു.
Related News