ജിസാന്‍: ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) ഒരുക്കിയ ജനകീയ ഇഫ്താര്‍ സംഗമം ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഒരുമ വിളിച്ചോതുന്ന സ്നേഹ സംഗമമായി മാറി. ജിസാന്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രവാസി മലയാളി കുടുംബങ്ങളും വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമടക്കം പ്രവാസി സമൂഹമൊന്നാകെ ഒത്തുചേര്‍ന്നപ്പോള്‍ ഏറ്റവും വലിയ മതേതര ജനകീയ സംഗമമായി മാറി.
ഇഫ്താര്‍ സംഗമം ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജല രക്ഷാധികാരി സതീഷ് കുമാര്‍ നീലാംബരി റമദാന്‍ സന്ദേശം നല്‍കി. ജല മുഖ്യ രക്ഷാധികാരി വെന്നിയൂര്‍ ദേവന്‍, ട്രഷറര്‍ ഡോ. ജോ വര്‍ഗീസ്, രക്ഷാധികാരി സമിതി അംഗങ്ങളായ എന്‍.എം.മൊയ്തീന്‍ ഹാജി ചേലക്കര, എം.കെ.ഓമനക്കുട്ടന്‍ ,വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ജല സെക്രട്ടറിമാരായ അനീഷ് നായര്‍ സ്വാഗതവും സണ്ണി ഓതറ നന്ദിയും പറഞ്ഞു. സൗദി പൗരപ്രമുഖന്‍ ഖാലിദ് ബിന്‍ ഗരീബ് അബു ജനാദിബ് സമൂഹ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി .
ജബ്ബാര്‍ പാലക്കാട്, സലിം മൈസൂര്‍ ,ജോര്‍ജ് തോമസ് ,ഹര്‍ഷദ് അമ്പയകുന്നുമ്മേല്‍,സിയാദ് പുതുപ്പറമ്പില്‍, ഷാജി കൊല്ലം, സമീര്‍ പരപ്പനങ്ങാടി, ബിനു ബാബു, അബ്ദുല്‍ ഹകീം, ശിഹാബ് കരുനാഗപ്പള്ളി ,മുസ്തഫ പൂവത്തിങ്കല്‍, മുസ്തഫ പട്ടാമ്പി, സലാം എളമരം, അഷ്റഫ് മണ്ണാര്‍ക്കാട്, സാദിഖ് പരപ്പനങ്ങാടി, നിസാര്‍, നൗഷാദ് പുതിയതോപ്പില്‍, അഷ്റഫ് പാണ്ടിക്കാട്, ജാഫര്‍ താനൂര്‍, ജമാല്‍ കടലുണ്ടി, ജിനു, ബാലന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) ജിസാനില്‍ സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം.
Related News