l o a d i n g

ബിസിനസ്

ലുലു ഗ്രൂപ്പ് മക്ക അല്‍ റുസൈഫയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

കൂടുതല്‍ പദ്ധതികളും തൊഴില്‍ അവസരങ്ങളും യാഥാര്‍ത്ഥ്യമാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 24, 2025

മക്ക: വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിധ്യം അറിയിച്ചതിന് പിന്നാലെ മക്കയില്‍ റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി ലുലു ഗ്രൂപ്പ്. മക്ക അല്‍ റുസൈഫയില്‍ ലുലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ മക്ക ചേംബര്‍ സെക്രട്ടറി ജനറല്‍ അബ്ദുള്ള ഹനീഫ്, റുസൈഫ മേയര്‍ ഫഹദ് അബ്ദുള്‍റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ റുസൈഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മക്കയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സൗദി അറേബ്യയുടെ വിഷന്‍ 20230ന് കരുത്തേകുന്ന കൂടുതല്‍ പദ്ധതികളും കൂടുതല്‍ അവസരങ്ങളും യാഥാര്‍ത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ വ്യക്തമാക്കി. സൗദി അറേബ്യയിലടക്കം ജിസിസിയില്‍ മൂന്ന് വര്‍ഷത്തിനകം പുതിയ 45 ലേറെ സ്റ്റോറുകള്‍ കൂടി യാഥാര്‍ത്ഥ്യമാക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

രണ്ട് ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റിലുള്ള അല്‍ റുസൈഫ ലുലു, നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകള്‍ക്ക് നല്‍കുക. ദൈനംദിന ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, വിലപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ലുലു കണക്ടും ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ക്ക് പുറമേ കുറഞ്ഞ നിരക്കില്‍ മികച്ച ഉത്പന്നങ്ങള്‍ ഉറപ്പാക്കിയിരിക്കുന്ന ലോട്ട് സ്റ്റോറും ഉടന്‍ ഉപഭോക്താകള്‍ക്കായി ഷോപ്പിങ് വാതില്‍ തുറക്കും. 72 സ്‌ക്വയര്‍ ഫീറ്റിലുള്ള ഡൈനിങ്ങ് ഏരിയയും, ആറ് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും അടക്കം ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 മണി വരെയും വ്യാഴം വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 2 വരെയും അല്‍ റുസൈഫ ലുലുവില്‍ നിന്ന് ഷോപ്പ് ചെയ്യാം. ലുലു സൗദി ബിസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ റഫീക്ക് മുഹമ്മദ് അലി, ലുലു സൗദി വെസ്റ്റേണ്‍ റീജിയണ്‍ ഡയറക്ടര്‍ നൗഷാദ് എം.എ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026