റിയാദ്: സൗദിയില്‍ മാര്‍ച്ച് 30 ഞായറാഴ്ച ഈദുല്‍ ഫിത്ര്‍ ആകാന്‍ സാധ്യതയെന്ന് സൗദി അറേബ്യയിലെ ഹുത്ത സുദൈര്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. റമദാന്‍ 29 ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആവാനും സാധ്യതയേറെയെന്ന് നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. ശനിയാഴ്ച സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്നാണ് കേന്ദ്രത്തിന്റെ വിദഗ്ധരുടെ നിരീക്ഷണം. മജ്മഅ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ളതാണ് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം.
സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സൂര്യോദയ സമയം പിന്നിട്ട് 15 മിനിറ്റിനു ശേഷമായിരിക്കും പെരുന്നാള്‍ നമസ്‌കാരമെന്ന് ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സര്‍ക്കുലറില്‍ അറിയിച്ചു. മഴക്കു സാധ്യതയുണ്ടെങ്കില്‍ ഈദു ഗാഹുകള്‍ ഒഴിവാക്കി പകരം ജുമാമസ്ജിദുകളില്‍ മാത്രമായി പെരുന്നാള്‍ നമസ്‌കാരം പരിമിതിപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
Related News