മക്ക: മക്ക ഹറമില്‍നിന്ന് അഞ്ചു ദിവസം മുന്‍പ് കാണാതായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി റഹീമയെ കണ്ടുകിട്ടി. ബഹ്‌റൈനില്‍നിന്ന് മകനോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ ശേഷമായിരുന്നു കാണാതായത്. മക്ക ഖുദൈ പാര്‍ക്കിംഗിനു സമീപത്തെ ബസ് സ്റ്റോപില്‍നിന്നുമാണ് വയോധികയെ കണ്ടെത്തിയത്. ഉംറ നിര്‍വഹിച്ച ശേഷം വഴിതെറ്റി ഇവിടെ എത്തിയ ഇവര്‍ അവിടെതന്നെ ഇരിക്കുകയായിരുന്നു.
കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും റഹീമയുടെ മകനും തുടര്‍ച്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് റഹീമയെ കണ്ടുകിട്ടിയത്.
Related News