പത്തനംതിട്ട; പുതിയ വീട്ടില്‍ താമസിക്കാനുള്ള ആഗ്രഹം ബാക്കിവച്ചാണ് ഷാര്‍ജ ബുഹൈറ എന്‍എംസി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബിന്ദു ഫിലിപ്പ് (48) യാത്രയായത്. വീടുനിര്‍മാണത്തിന്റെ അവസാനഘട്ട പണികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അവധിക്ക് നാട്ടിലേക്കു വരുമ്പോഴാണ് കൊല്ലം ആയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയായ ഡോ. ബിന്ദു മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി വീട്ടിലേക്കു പോകുമ്പാണ് ഡോ. ബിന്ദു സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. ഡ്രൈവര്‍ ബിജു ജോര്‍ജിന് നിസ്സാര പരിക്കേറ്റു
ഏഴംകുളം മെഡിക്കല്‍ കോളജില്‍ അധ്യാപികയായി ജോലി ചെയ്ത ശേഷം വി കെയര്‍ ക്ലിനിക്കിലും പിന്നീട് എന്‍എംസി ആശുപത്രിയിലും സേവനമനുഷ്ഠിച്ച ശേഷം എട്ടു വര്‍ഷം മുന്‍പാണ് ഡോ. ബിന്ദു ഷാര്‍ജയില്‍ ജോലിക്കെത്തിയത്. യുഎഇയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് അജി പി. വര്‍ഗീസ് രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. അഞ്ജലന, വീനസ് എന്നിവര്‍ മക്കളാണ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡോ. ബിന്ദുവിന്റെ മൃതദേഹം നാളെ (ബുധന്‍) രാവിലെ 10.30 നു ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ സംസ്‌കരിക്കും.
Related News