ദോഹ: ദീര്‍ഘകാലം ഖത്തര്‍ പെട്രോളിയ(ഖത്തര്‍ എനര്‍ജി)ത്തിലും തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിലും ജീവനക്കാരനായിരുന്ന കണ്ണൂര്‍ കസാനക്കോട്ട ജാഫര്‍ മരക്കാറകത്ത് ഹാരിസ് (71) ഖത്തറില്‍ നിര്യാതനായി. ഭാര്യ: അസ്മാബി മഠത്തില്‍. മക്കള്‍: ഐനാസ്, അഫൈസ് (ഖത്തര്‍), ഫര്‍സാന (യുഎഇ). മരുമക്കള്‍: ഷെഫീഖ് സി കെ, സനൂപ് കെപി, ഷാനിയ ഇസ്മത്ത്. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും ഇന്ന് അസര്‍ നമസ്‌കാരത്തോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News