ജിദ്ദ: ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ, സാമൂഹിക കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ വനിതവേദിയുടെ 2025-2026 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ ഡോള്‍ഫിന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷ വേദിയില്‍ വെച്ചായിരുന്നു മൈത്രി പ്രസിഡന്റ് ഷെരീഫ് അറക്കല്‍ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചത്. പ്രിയ റിയാസ് (പ്രസിഡന്റ്), ബര്‍ക്കത്ത് ഷെരീഫ് (വൈസ് പ്രസിഡന്റ്), ജ്യോതി സന്തോഷ് (സെക്രട്ടറി), ആയിഷ ഫവാസ് (ജോയിന്റ് സെക്രട്ടറി), അനീസ നവാസ് (ട്രഷറര്‍), റെജില സഹീര്‍ (കള്‍ച്ചറല്‍ സെക്രട്ടറി)
എക്‌സിക്യൂട്ടീവ് അംഗങ്ങളായി റംസീന സക്കീര്‍, സാലിഹ സാലിഹ്, സോഫിയ ബഷീര്‍, സനൂജ മുജീബ് എന്നിവരെയും തെരഞ്ഞെടുത്തു.
സ്ത്രീകളുടെ ശാക്തീകരണത്തിനും സമൂഹത്തിലെ അവരുടെ പങ്കാളിത്തത്തിനും ഊന്നല്‍ നല്‍കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് തന്റെ സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി നവാസ് തങ്ങള്‍ ബാവ അറിയിച്ചു. രക്ഷാധികാരി ഉണ്ണി തെക്കടത്ത്, കള്‍ച്ചറല്‍ സെക്രട്ടറി നൂറുന്നീസ ബാവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മൈത്രി ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുന്നതിനും സ്ത്രീകളുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പുതുതായി നിലവില്‍ വന്ന വനിത കമ്മിറ്റി ഊന്നല്‍ നല്‍കുമെന്നും ചടങ്ങില്‍ സംസാരിച്ച വനിതവേദി പ്രസിഡന്റ് പ്രിയ റിയാസ് അറിയിച്ചു. മൈത്രി കുടുംബാംഗങ്ങളുടേയും ജിദ്ദയിലെ ക്ഷണിക്കപ്പെട്ട അഥിതികളുടേയും സാന്നിധ്യത്തിലായിരുന്നു വനിതാദിന ആഘോഷങ്ങള്‍ അരങ്ങേറിയത്. ട്രഷറര്‍ കിരണ്‍ കലാനി നന്ദി പറഞ്ഞു.
ഫോട്ടോ: പ്രിയ റിയാസ്, ജോതി സന്തോഷ്, അനീസ നവാസ്, റജീല സഹീര്‍.
Related News