അബുദാബി- സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) പുതിയ 100 ദിര്‍ഹം നോട്ട് പുറത്തിറക്കി. പോളിമര്‍ ഉപയോഗിച്ചാണ് കറന്‍സി നോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നവീന ഡിസൈനുകളും നൂതന സുരക്ഷാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നതാണ് നോട്ട്.
മാര്‍ച്ച് 24 മുതല്‍ നിലവിലുള്ള 100 ദിര്‍ഹം നോട്ടിനൊപ്പം പുതിയ ബാങ്ക് നോട്ട് വിതരണം ചെയ്തു തുടങ്ങി. എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും കൗണ്ടിംഗ് ഉപകരണങ്ങളും ഇതനുസരിച്ച് പ്രോഗ്രാം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള കടലാസ്, പോളിമര്‍ എന്നിവക്കൊപ്പം പുതിയ നോട്ടുകള്‍ തടസ്സമില്ലാതെ സ്വീകരിക്കുന്നത് ഉറപ്പാക്കാനാണിത്.
പുതിയ നോട്ടിന്റെ രൂപകല്പന ചുവപ്പിന്റെ വിവിധ ഷേഡുകള്‍ ഉപയോഗിച്ചാണ്. നിലവിലെ നോട്ടിന്റെ വര്‍ണ സവിശേഷതകള്‍ നിലനിര്‍ത്തി. നൂതന പ്രിന്റിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകളും ലിഖിതങ്ങളും രൂപകല്‍പ്പനയില്‍ ഉപയോഗിച്ചിട്ടുണ്ട്.
Related News