ന്യൂദല്‍ഹി- ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആറ് ശതമാനം നികുതി ഒഴിവാക്കാന്‍ ഇന്ത്യയുടെ നീക്കം. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് വിവാദമായ നികുതി എടുത്തുകളയാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനായി അടുത്താഴ്ച പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും.
ഗൂഗിള്‍, മെറ്റാ, ആമസോണ്‍ തുടങ്ങിയ യു.എസ് ടെക് ഭീമന്മാരെ നികുതി പ്രതികൂലമായി ബാധിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള വ്യാപാര പങ്കാളികള്‍ക്ക് ഏപ്രില്‍ 2 മുതല്‍ കയറ്റുമതി താരിഫുകള്‍ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വാഷിംഗ്ടണ്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാനാണ് ന്യൂദല്‍ഹിയുടെ നീക്കം.
ധനകാര്യ ബില്ല് 2025 ന്റെ ഭേദഗതിയുടെ ഭാഗമായി പരസ്യം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളുടെ 6% തുല്യതാലെവി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Related News