മദീന - ഹറമിലേക്കും ഖുബാ മസ്ജിദിലേക്കുമുള്ള ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് അനുഗ്രഹമായി. റമദാനിലെ ആദ്യ 20 ദിവസങ്ങളില്‍ 850,000 ഗുണഭോക്താക്കള്‍ ബസ് സര്‍വീസ് ഉപയോഗപ്പെടുത്തിയതായി മദീന ബസ് പ്രോജക്റ്റ് അറിയിച്ചു.
പദ്ധതിയില്‍ പ്രതിദിനം 35 ട്രിപ്പുകള്‍ വീതമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 72 ശതമാനം അധികമാണിത്.
റമദാനിലെ ആദ്യ രാത്രിയില്‍ തന്നെ ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. പ്രവാചകന്റെ പള്ളിയിലേക്കും തിരിച്ചുമുള്ള ഏഴ് റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണിത്. സ്‌പോര്‍ട്‌സ് സ്റ്റേഡിയം, സയ്യിദ് അല്‍-ശുഹാദ, അല്‍-ഖാലിദിയ ഡിസ്ട്രിക്റ്റ്, ഷാത്ത ഡിസ്ട്രിക്റ്റ്, കിംഗ് ഫഹദ് ഡിസ്ട്രിക്റ്റ്, അല്‍-ഹാദിഖ ഡിസ്ട്രിക്റ്റ്, അല്‍-സലാം കോളേജ് പാര്‍ക്കിംഗ് ലോട്ടുകള്‍ എന്നിവ കൂടാതെ, ഖുബാ പള്ളിയിലേക്കും തിരിച്ചും സന്ദര്‍ശകരെ കൊണ്ടുപോകുന്നതിനായി അല്‍-അലിയ മാള്‍ പാര്‍ക്കിംഗില്‍ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.
എല്ലാ റൂട്ടുകളും ദിവസവും 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു, അല്‍-സലാം, സയ്യിദ് അല്‍-ശുഹാദ സ്റ്റേഷനുകള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
Related News