മദീന: പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലോഞ്ച് 'അല്‍താന്‍ഫീത്തി യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. ഇതിന്റെ ഉദ്ഘാടനം മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. 1,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ലോഞ്ചില്‍ പ്രതിവര്‍ഷം 2,40,000-ലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍-ദുവൈലേജും അല്‍താന്‍ഫീത്തി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈസിയും പ്രാദേശിക സിവില്‍, സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
Related News