ന്യൂഡല്‍ഹി: മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് േൈഹക്കാടതി ജഡ്ജിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. വിവാദ ഉത്തരവ് നടത്തിയ അലഹബാദ് േൈഹക്കാടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്രയെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് എ.ജി മാശിഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. േൈഹക്കാടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അലഹബാദ് േൈഹക്കാടതി ജഡ്ജിയില്‍ നിന്നും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടായത്. കേസിന്റെ എല്ലാവശവും പരിശോധിച്ചാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ഇത് നിയമത്തിന്റെ തത്വങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നതിനാല്‍ ഇടപെടാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനും ഉത്തപ്രദേശ് സര്‍ക്കാറിനും സുപ്രീം കോടതി നോട്ടീസ് അയിച്ചു.
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പവന്‍, ആകാശ് എന്നിവര്‍ക്കെതിരായ കേസിലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. പെണ്‍യുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര വിവാദ ഉത്തരവിട്ടത്.
Related News