ഒമാന്‍: സലാലയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ജിതിന്‍ മാവില (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സാദ ഓവര്‍ ബ്രിഡ്ജില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിവില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
Related News