റിയാദ്: ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിലെ പഠിതാക്കള്‍ റമദാന്‍ ഒന്നു മുതല്‍ സംഘടിപ്പിച്ചു വരുന്ന സുഭാഷിതം ഓണ്‍ലൈന്‍ പ്രോഗ്രാം ശ്രദ്ധേയമാകുന്നു. പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 45 ഓളം പഠിതാക്കളാണ് 15 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രസംഗവുമായി റമദാനിലെ പ്രഭാതങ്ങളെ ധന്യമാക്കാന്‍ എത്തുന്നത്. റമദാന്‍ 30ന് അവസാനിക്കുന്ന ഈ പ്രോഗ്രാമിന് ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂരും, ന്യൂ ക്ലബ് ഓപ്പറേഷന്‍ ഡയറക്ടര്‍ നയീമ ഷാര്‍ജയും, ഇവന്റ് ചെയര്‍ ആയ അന്‍ സനാ വണ്ടൂരുമാണ് നേതൃത്വം നല്‍കുന്നത്.
2019 നവംബറില്‍ റിയാദില്‍ ആരംഭിച്ച ഈ ക്ലബ്ബില്‍ നിന്നും 33 പഠിതാക്കള്‍ പ്രബോധന രംഗത്ത് അവരുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. കേരളത്തിലും വിദേശത്തുമായി 18 യൂണിറ്റുകളുണ്ട്. 800 ഓളം പഠിതാക്കളെ പരിശീലിപ്പിക്കുന്ന, LOVE THE QURAN MASTERS CLUB ന്റെ ഫിഫ്ത്ത് ആനുവല്‍ കോണ്‍ഫറന്‍സ് ട്രിപ്പിള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും, യു ഐ സിയുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ മജീദ് ബദറുദ്ധീന്റെ സാന്നിധ്യത്തില്‍ പ്രമുഖ പണ്ഡിതനായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. പുതുതായി ആരംഭിച്ച ഖുതുബ ട്രെയിനിങ് ക്ലബ് ഉദ്ഘാടനം പ്രമുഖ പണ്ഡിതന്‍ എം എം അക്ബര്‍ ആണ് നിര്‍വഹിച്ചത്. നവീന രീതിയില്‍ നടക്കുന്ന ഈ ക്ലബ്ബിലെ പരിശീലനം തികച്ചും സൗജന്യമാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്ന് ക്ലബ്ബ് ചെയര്‍മാന്‍ അബ്ദുന്നസീര്‍ പ്രവാസി പത്രത്തോട് പറഞ്ഞു. പ്രസംഗ പരിശീലനം മാത്രമല്ല, വ്യക്തിഗത വികസനത്തിനും, ഓര്‍മ്മശക്തി വര്‍ധനവിനും, കാര്യപ്രാപ്തി ശേഷിക്കും ഈ പരിശീലനം സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബ്ബില്‍ അംഗമാകുന്നതിന് 9847215565 വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.
ഫോട്ടോ: ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്സ് ക്ലബ്ബ് ഫിഫ്ത്ത് ആനുവല്‍ കോണ്‍ഫറന്‍സില്‍ ഹുസൈന്‍ മടവൂരിനെ ക്ലബ്ബ് ചെയര്‍മാന്‍ അബ്ദുന്നസീര്‍ ആദരിക്കുന്നു.
Related News